അമിത് ഷാ
ന്യഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പൂർണമായി തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. അടുത്ത അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയാറെടുക്കണം. അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലൂടെ പോലും ഭരണത്തിലെത്താൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതൃത്വവും രംഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മറിച്ച് നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറാകുന്നില്ലെന്നും വിമർശനമുയർന്നു. ഹിമാചൽ പ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്ന ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.
ഗാന്ധി കുടുംബത്തിന്‍റെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാത്രം ജനാധിപത്യം നടത്താനാണ് കോൺഗ്രസിന്‍റെ ശ്രമമെന്നും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി.
Tags : Politics Congress AmitShah BJP Election Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash