x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻമന്ത്രിയും ഗൺമാനും പ്രശ്നം പെരുപ്പിച്ച് കാണിച്ചു, വീണയെ കെഎസ്‌യുക്കാർ ആക്രമിച്ചിട്ടില്ലെന്ന് എസ്ഐടി റിപ്പോർട്ട്

വെബ് ഡെസ്ക്
Published: November 1, 2026 01:52 PM IST | Updated: November 1, 2026 01:52 PM IST

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റപ്പോൾ (File Photo)

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നല്കി.

വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. പൊലിസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍പ്പെട്ടതിനാലാണ് വീണാജോര്‍ജിന് കഴുത്തുവേദന ഉണ്ടായത്. മുൻമന്ത്രിയും ഗൺമാനും പ്രശ്നം പെരുപ്പിച്ച് കാണിച്ചുവെന്നും പുറത്ത് പരിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

നേരത്തെ കേസില്‍ എസ്ഐ ദീപ്തി മൊഴിമാറ്റിയിരുന്നു. തന്‍റെ പേരില്‍ കള്ളമൊഴി എഴുതിച്ചേര്‍ത്തുവെന്നും സുരക്ഷാ ചുമതലയുണ്ടായിരുന്ന ദീപ്തി എസ്ഐടിക്ക് മൊഴി നല്‍കി. വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്‍റെ മൊഴിയും പുറത്തുവന്നിരുന്നു.

Tags : VeenaGeorge SIT KSU Attack

Recent News

Corehub Up