x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൗ​ണ്‍​ഷി​പ്പി​ല്‍ ര​ണ്ടാം​ഘ​ട്ട വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ഈ ​മാ​സം പൂ​ര്‍​ത്തി​യാ​ക്കും: എ.​പി. അ​നി​ല്‍​കു​മാ​ര്‍

വെബ് ഡെസ്ക്
Published: November 1, 2026 05:21 AM IST | Updated: November 1, 2026 05:21 AM IST

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ല്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പ​ടു​ത്തി​യ വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ഈ ​മാ​സം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പ​ണി​യു​ന്ന വീ​ടു​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്കാ​ളെ നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് മേ​പ്പാ​ടി എം​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ട​ക​വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ദു​ര​ന്ത ബാ​ധി​ത​രു​ടെ ഉ​പ​ജീ​വ​ന​ബ​ത്ത ഡി​സം​ബ​ര്‍ വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ടൗ​ണ്‍​ഷി​പ്പി​ല്‍ വി​വി​ധ സോ​ണു​ക​ളി​ല്‍ 149 പേ​ര്‍​ക്കാ​ണ് വീ​ട് ന​ല്‍​കു​ന്ന​ത്. ദു​ര​ന്ത​ബാ​ധി​ത​രു​ടെ പൂ​ര്‍​ണ പു​ന​ര​ധി​വാ​സ​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 178 വീ​ടു​ക​ളാ​ണ് കൈ​മാ​റി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ടൗ​ണ്‍​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കു​ന്ന ശി​പാ​ര്‍​ശ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : township Wayanad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up