ന്യൂഡൽഹി: കേരള ഹൗസിൽ ഇന്നുമുതൽ നാലുവരെ കേരളപ്പിറവി ആഘോഷം നടക്കും. ഇന്നു വൈകുന്നേരം 4.30ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ”ഫെസ്റ്റിവൽ ഓഫ് കേരളം, മാറ്റത്തിന്റെ പുതുയുഗം” എന്നപേരിൽ നടക്കുന്ന പരിപാടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള ഹൗസും സംയുക്തമായി ഡൽഹി-എൻസിആറിലെ മലയാളിസംഘടനകളുടെ സഹകരണത്തോടെയാണു സംഘടിപ്പിച്ചിട്ടുള്ളത്.
മലയാളിസംഘടനകൾ, കലാസംഘങ്ങൾ,വിദ്യാർഥികൂട്ടായ്മകൾ, കേരള ഹൗസ് ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്നു കേരളത്തിന്റെ സാംസ്കാരികത്തനിമയുള്ളതും വൈവിധ്യമാർന്നതുമായ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷപരിപാടികളിൽ മുഖ്യമന്ത്രിയും വിവിധ എംപിമാരും എംഎൽഎമാരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : KeralaPiravi celebrations Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash