പ്രതീകാത്മക ചിത്രം
നാസിക്: പ്രസിദ്ധമായ നാസിക്-ത്രയംബകേശ്വർ കുംഭമേളയ്ക്കു തുടക്കം. ഗോദാവരി നദിക്കരയിലെ രാമകുണ്ടിൽ രാഷ്ട്രപതി ദ്രൗപതി മുർമു ധ്വജാരോഹണം നടത്തിയതോടെയാണ് രണ്ടുവർഷത്തോളം നീളുന്ന കുടുംബമേളയ്ക്കു ഔപചാരിക തുടക്കമായത്.
മഹാരാഷ്ട്ര ഗവർണർ ജിഷ്ണുദേവ് വർമ, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. സമാന്തരമായി ത്രെയംബകേശ്വറിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പതാകയുയർത്തി.
2028 ജൂലൈ 24നാണു സമാപനം. അടുത്തവർഷം ഓഗസ്റ്റ് രണ്ടിനാണ് ആദ്യത്തെ അമൃത് സ്നാനം.
Tags : KumbhMela Nashik Trimbakeshwar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash