പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 266 ദിവസം നീണ്ട ചരിത്രസമരത്തിനു നേതൃത്വം നല്കിയ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന സംസ്ഥാന ആശാ സമ്മേളനത്തിന് മഹാറാലിയോടെ തുടക്കമായി. സെക്രട്ടേറിയേറ്റിനു മുന്നില്‍നിന്ന് ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് ആശമാര്‍ അണിനിരന്നു.
സമരാവേശം ഒട്ടും ചോരാതെ, മുദ്രാവാക്യം വിളികളുമായി അവര്‍ നായനാര്‍ പാര്‍ക്കിലെ പൊതുസമ്മേളന വേദിയിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്, ആശമാര്‍ തന്നെ സംഗീതമൊരുക്കി സംഘമായി പാടിയ സ്വാഗതഗാനം ആവേശമായി.
പൊതുസമ്മേളനം ഡോ. കെ.ജി. താര ഉദ്ഘാടനം ചെയ്തു. ചരിത്രം രചിച്ച ആശാ സ്ത്രീ തൊഴിലാളികള്‍ ഭാവി സമരങ്ങള്‍ക്കുള്ള വഴി കാട്ടുമെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഡോ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. ഒരു സാമൂഹ്യമുന്നേറ്റമായി വളര്‍ന്നുവന്ന ആശ സമരമുയര്‍ത്തിയ വിമോചന കാഹളത്തിന്റെ പ്രാധാന്യമെന്തെന്ന് രാഷ്ട്രീയ കേരളം തിരിച്ചറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Tags : GrandRally ASHAWorkers Marks StateConference Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash