Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marks

നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം; പുഴയിലേക്ക് ചാടി വിദ്യാര്‍ഥിനി, സാഹസികമായി രക്ഷിച്ച് ബസ് ഡ്രൈവര്‍

കൊച്ചി: എറണാകുളം മഞ്ഞാലിയില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിനിയെ സാഹസികമായി രക്ഷിച്ച് ബസ് ഡ്രൈവര്‍. നെടുമ്പാശേരി സ്വദേശിനിയായ 16കാരിയാണ് ഉച്ചയ്ക്ക് 12.30 ഓടെ മാഞ്ഞാലി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

അടിയൊഴുക്കുള്ള പ്രദേശമായതിനാല്‍ വിദ്യാര്‍ഥിനി പുഴയിലേക്ക് ചാടുന്നത് കണ്ട് ഓടിയെത്തിവരാരും രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. അതുവഴി വന്ന അങ്കമാലി-പറവൂര്‍ റൂട്ടിലോടുന്ന എക്‌സിക്യൂട്ടീവ് എന്ന ബസിന്‍റെ ഡ്രൈവര്‍ കുന്നുകര സ്വദേശി കെ.പി. അജേഷ് ബസ് നിര്‍ത്തിയ ശേഷം കാര്യം അന്വേഷിക്കുകയും പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നു പെണ്‍കുട്ടി. ഇതേ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്.

Latest News

Corehub Up