മന്ത്രി എം. ലിജു
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു ബിയർ പാർലറുകളെ ബാറുകളാക്കി ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മിഷണർമാരുടെ നടപടി റദ്ദാക്കാൻ നിയമോപദേശം തേടി സർക്കാർ.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കും മുൻപ് ബാർ ലൈസൻസ് അനുവദിക്കരുതെന്ന സർക്കാർ നിർദേശം നിലനിൽക്കേ ഇതു ലംഘിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ നടപടി അസ്ഥിരപ്പെടുത്താനാണ് എക്സൈസ് വകുപ്പ് നിയമോപദേശം തേടിയത്.
എറണാകുളം, കോട്ടയം ജില്ലകളിലെ ബിയർ പാർലറുകൾക്ക് ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മിഷണർമാരുടെ നടപടി ശരിവച്ചുള്ള എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് എക്സൈസ് മന്ത്രി എം. ലിജു തള്ളി. നിലവിലുണ്ടായിരുന്ന ഫയലിൽ നടപടിക്രമങ്ങൾ പാലിച്ചാണ് ഡെപ്യൂട്ടി കമ്മിഷണർമാർ നടപടി സ്വീകരിച്ചതെന്നായിരുന്നു കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
കമ്മിഷണറുടെ റിപ്പോർട്ട് തള്ളിയാണ് രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാരെ സർക്കാർ സസ്പെൻഡ് ചെയ്തത്. മുൻ സർക്കാരിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിൽ എക്സൈസ് മന്ത്രി എം. ലിജു ഉറച്ചുനിൽക്കുകയാണ്.
യുഡിഎഫ് സർക്കാരിന്റെ മദ്യനയ ചർച്ചകൾ തുടരുകയാണ്. ഇതിനിടിയിലാണ് മന്ത്രി അറിയാതെയാണ് എറണാകുളത്തെ രണ്ടും കോട്ടയത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപനയ്ക്കുള്ള ലൈസൻസ് നൽകിയത്.
ത്രീ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം.
Tags : BarLicense Government Seeks LegalAdvice Cancelling Granted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MinisterMLiju