Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancelling

ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ച്ച ബാ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ നി​യ​മോ​പ​ദേ​ശം തേ​ടി സ​ർ​ക്കാ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മൂ​​​​ന്നു ബി​​​​യ​​​​ർ പാ​​​​ർ​​​​ല​​​​റു​​​​ക​​​​ളെ ബാ​​​​റു​​​​ക​​​​ളാ​​​​ക്കി ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ച ഡെ​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ ന​​​​ട​​​​പ​​​​ടി റ​​​​ദ്ദാ​​​​ക്കാ​​​​ൻ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി സ​​​​ർ​​​​ക്കാ​​​​ർ.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ക്കും മു​​​​ൻ​​​​പ് ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം നി​​​​ല​​​​നി​​​​ൽ​​​​ക്കേ ഇ​​​​തു ലം​​​​ഘി​​​​ച്ച് എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കി​​​​യ ന​​​​ട​​​​പ​​​​ടി അ​​​​സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പ് നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യ​​​​ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ബി​​​​യ​​​​ർ പാ​​​​ർ​​​​ല​​​​റു​​​​ക​​​​ൾ​​​​ക്ക് ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ച ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ ന​​​​ട​​​​പ​​​​ടി ശ​​​​രി​​​​വ​​​​ച്ചു​​​​ള്ള എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം. ​​​​ലി​​​​ജു ത​​​​ള്ളി. നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഫ​​​​യ​​​​ലി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചാ​​​​ണ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​ള്ളി​​​​യാ​​​​ണ് ര​​​​ണ്ടു ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽ എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​​​​ ലി​​​​ജു ഉ​​​​റ​​​​ച്ചുനി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നി​​​​ടി​​​​യി​​​​ലാ​​​​ണ് മ​​​​ന്ത്രി അ​​​​റി​​​​യാ​​​​തെ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ര​​​​ണ്ടും കോ​​​​ട്ട​​​​യത്തെ ഒ​​​​രു ബി​​​​യ​​​​ർ​​​​പാ​​​​ല​​​​റി​​​​നും വി​​​​ദേ​​​​ശ മ​​​​ദ്യ​​​​വി​​​​ൽ​​​​പ​​​​നയ്​​​​ക്കു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.
ത്രീ ​​​​സ്റ്റാ​​​​ർ പ​​​​ദ​​​​വി​​​​യു​​​​ള്ള ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്ക് വി​​​​ദേ​​​​ശ മ​​​​ദ്യ​​​​വി​​​​ൽ​​​​പ​​​​നാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​മെ​​​​ന്നാ​​​​ണ് നി​​​​ല​​​​വി​​​​ലെ ച​​​​ട്ടം.

Latest News

Corehub Up