x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ന്തു​ണ​യ്ക്ക് ന​ന്ദി; മ​മ​ത ബാ​ന​ര്‍​ജി​യെ സ​ന്ദ​ര്‍​ശി​ച്ച് അ​ഭി​ജി​ത് ദീ​പ്‌​കെ

വെബ് ഡെസ്‌ക്
Published: November 1, 2026 01:22 AM IST | Updated: November 1, 2026 01:22 AM IST

മമത ബാനർജിയും അ​ഭി​ജി​ത് ദീ​പ്‌​കെയും

ന്യൂ​ഡ​ല്‍​ഹി: എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ‌​ക്കും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നു​മെ​തി​രെ രാം​ലീ​ല മൈ​താ​നി​യി​ൽ ഇ​ന്ത്യ സ​ഖ്യം ന​ട​ത്തു​ന്ന റാ​ലി​ക്ക് മു​ന്നോ​ടി​യാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ന്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ സ​ന്ദ​ര്‍​ശി​ച്ച് സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്‌​കെ.

ഡ​ൽ​ഹി​യി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച. സി​ജെ​പി സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം മു​ത​ല്‍ പി​ന്തു​ണ ന​ല്‍​കു​ന്ന​തി​ന് മ​മ​ത ബാ​ന​ര്‍​ജി​ക്ക് ദീ​പ്കെ ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ റാ​ലി​ക്ക് പി​ന്തു​ണ അ​റി​യി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​മ​ത ബാ​ന​ര്‍​ജി​യോ​ട് ന​ന്ദി പ​റ​യാ​ന്‍ വേ​ണ്ടി​യാ​ണ് വ​ന്ന​ത്. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ സി​ജെ​പി ന​ട​ത്തി​യ ആ​ദ്യ സ​മ​ര​ത്തി​ലും പീ​ന്നി​ട് സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷ് റാ​ങ്ക​യെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴും മ​മ​ത ബാ​ന​ര്‍​ജി ഒ​പ്പം നി​ന്നു​വെ​ന്നും അ​ഭി​ജീ​ത് ദീ​പ്‌​കെ അ​റി​യി​ച്ചു.

ദീ​പ്ക​യെ​യും സി​ജെ​പി​യു​ടെ മ​റ്റ് നേ​താ​ക്ക​ളെ​യും ക​ണ്ട​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് അ​വ​ര്‍ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു.

Tags : AbhijitDeepke MamataBanerjee CJP TMC NewDelhi

Recent News

Corehub Up