കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഐത്ര ടെക് ഫെസ്റ്റ് കോളജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച ഐത്ര ടെക് ഫെസ്റ്റ് സമാപിച്ചു.
കോളജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ അനന്ത് ജോബി, വൈസ് ചെയർമാൻ ശ്രേയ എബി, ഡയറക് ടർ അഡ്മിനിസ്ട്രേറ്റർ ഫാ.ഡോ. റോയി ഏബ്രഹാം പഴേപറമ്പിൽ, ഡീൻമാരായ ഫാ.ഡോ. റൂബിൻ തോട്ടുപുറത്ത് ജോസ്, ഡോ. ബിനോ ഐ. കോശി, സ്റ്റുഡന്റ്സ് കൗൺസിൽ പ്രോഗ്രാം അഡ്വൈസർ ഫാ.ഡോ. സിജൂ പുല്ലപ്ലായിൽ, സ്റ്റുഡന്റ്സ് കൗൺസിൽ ഫ്രം ഫാക്കൽറ്റി ഇൻ ചാർജ് ബിനുമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർഥികളുടെ സർഗാത്മകതയും സാങ്കേതിക മികവും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാമ്പസിൽ സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
Tags : AmaljyothiCollege AithraTechFest Concludes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash