രമേശ് ചെന്നിത്തല
വരാപ്പുഴ: പൊലിസ് ഊതിക്കും ആരും പരാതിയുമായി വരരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യപിച്ചു വാഹനം ഓടിക്കുന്നതു മൂലമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്നത്.
ഒരു കാരണവശാലും ഇത് അനുവദിക്കില്ല. അപകടങ്ങൾ ഒഴിവാക്കാനായി ജനങ്ങൾ സഹകരിക്കണം. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങും. അതിന്റെ ഭാഗമായി വാഹന പരിശോധന കർശനമാക്കും. മദ്യപിച്ചോയെന്ന് കണ്ടെത്താൻ പൊലിസ് ഊതിക്കും.
ജനങ്ങൾ സഹകരിക്കണം. പിടക്കപ്പെട്ടാൽ നിയമ നടപടികൾ സ്വീകരിക്കും. ദയവായി എന്നെ ഊതിച്ചെന്ന് പറഞ്ഞ് പരാതിയുമായി ആരും വരരുത്. പൊലിസ് കടമയാണ് പൊലിസ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : Police RameshChennithala Breathalyzer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash