സഞ്ജയ് ഗുപ്ത
മുംബൈ: ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത (59) അന്തരിച്ചു. വീട്ടിലെ കുളിമുറിയില്‍ വീണു തലയ്ക്കു പരിക്കേറ്റതിനെത്തുടർന്നാണ് ഗുപ്തയുടെ അന്ത്യം. കുടുംബാംഗങ്ങൾക്കു പരാതിയില്ലെങ്കിലും അസ്വഭാവിക മരണത്തിനു കേസെടുത്തതായി പൊലിസ് അറിയിച്ചു.
കാണ്ടെ, മുസാഫിർ, ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ട്വാല, ജസ്ബ, ഷൂട്ടൗട്ട് അറ്റ് വഡാലകാബില് തുടങ്ങിയ ആക്ഷന്‍, ക്രൈംത്രില്ലര്‍ ചിത്രങ്ങൾ സഞ്ജയ് ഗുപ്ത സംവിധാനം ചെയ്തിട്ടുണ്ട്. നിർമാതാവും തിരക്കഥാകൃത്തുമായിരുന്നു. 1994 ലാണ് ആദ്യചിത്രമായ ആതിഷ് ഫീൽ ദ ഫയർ പുറത്തിറങ്ങിയത്.
22-ാം വയസിലായിരുന്നു ആദ്യ സിനിമ സംവിധാനം ചെയ്തത്. 2002 ല്അമിതാഭ് ബച്ചന്, സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത് എന്നിവരെ അണിനിരത്തിയുള്ള കാണ്ടെയിലൂടെ ശ്രദ്ധേയനായി.
മുംബൈയിലാണു ഗുപ്ത ജനിച്ചത്. ഭാര്യ:അനുരാധ. മുമ്പ് വിവാഹമോചനം നേടിയശേഷം വീണ്ടും ഇവർ ഒന്നിക്കുകയായിരുന്നു. രണ്ട് മക്കളുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ വെർസോവയിലെ ശ്മശാനത്തിൽ സംസ്കാരം നടത്തി.
Tags : SanjayGupta BollywoodDirector PassedAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash