Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SanjayGupta

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ഗു​പ്ത അ​ന്ത​രി​ച്ചു

കാ​ണ്ഡെ, ഷൂ​ട്ടൗ​ട്ട് അ​റ്റ് ലോ​ഖ​ണ്ഡ്‌​വാ​ല, കാ​ബി​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ഗു​പ്ത (57) അ​ന്ത​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ൽ വ​ച്ച് വീ​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ടു​നി​ന്ന ക​രി​യ​റാ​ണ് സ​ഞ്ജ​യ് ഗു​പ്ത​യു​ടേ​ത്. ന​ട​ൻ സ​ഞ്ജ​യ് ദ​ത്തു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കാ​ണ്ഡെ(2002), മു​സാ​ഫി​ർ(2004), സി​ന്ദ (2006), ഷൂ​ട്ടൗ​ട്ട് അ​റ്റ് ലോ​ഖ​ണ്ഡ്‌​വാ​ല(2007) തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ഈ ​കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന​താ​ണ്.

1991-ലെ ​ലോ​ഖ​ണ്ഡ്‌​വാ​ല കോം​പ്ല​ക്സ് വെ​ടി​വെ​പ്പി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യൊ​രു​ക്കി​യ ഷൂ​ട്ടൗ​ട്ട് അ​റ്റ് ലോ​ഖ​ണ്ഡ്‌​വാ​ല സം​വി​ധാ​നം ചെ​യ്ത​ത് സ​ഞ്ജ​യ് ഗു​പ്ത​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലും സ​ഹ​ര​ച​ന​യി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി. പി​ന്നീ​ട് യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഷൂ​ട്ടൗ​ട്ട് അ​റ്റ് വ​ടാ​ല (2013) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ക്രൈം ​വി​ഭാ​ഗ​ത്തി​ലേ​ക്ക് വീ​ണ്ടും മ​ട​ങ്ങി​യെ​ത്തി.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റ് പ​ല ജോ​ണ​റു​ക​ളി​ലും അ​ദ്ദേ​ഹം ത​ന്‍റെ ക​യ്യൊ​പ്പ് പ​തി​പ്പി​ച്ചു. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ നാ​യി​ക​യാ​യ 'ജ​സ്ബ' (2015), ഹൃ​ത്വി​ക് റോ​ഷ​നും യാ​മി ഗൗ​ത​മും ഒ​ന്നി​ച്ച 'കാ​ബി​ൽ' (2017) എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​മു​ഖ ചി​ത്ര​ങ്ങ​ളി​ൽ ചി​ല​താ​ണ്.

Latest News

Corehub Up