ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ 118-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍നിന്ന് ആരംഭിച്ച തീര്‍ഥാടന പദയാ
എടത്വ: ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ 118-ാം ചരമവാര്‍ഷികാചരണം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്നു. ഇന്നലെ രാവിലെ ഒന്‍പതിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ നിന്ന് ആരംഭിച്ച തീര്‍ഥാടന പദയാത്ര വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തിങ്കല്‍ പദയാത്ര എത്തിച്ചേര്‍ന്നപ്പോള്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.
തുടര്‍ന്ന് കബറിടത്തിങ്കല്‍ ഒപ്പീസും നേര്‍ച്ചഭക്ഷണ വിതരണവും നടന്നു.
എസ്എഫ്ഒ സീറോ മലബാര്‍ ഏരിയാ കോഓര്‍ഡിനേറ്റര്‍ ഫാ. ഷിബു നീലന്ത്ര, എസ്എഫ്ഒ അതിരൂപതാ സ്പിരിച്വല്‍ അസി.ഫാ. അലക്സ് വാച്ചാപറമ്പില്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ടോം ആര്യന്‍കാല, ഫാ. റോബിന് പുതുപ്പറമ്പില്‍, ഫാ. ജസ്വിന് തോമസ്, ഫാ. ചെറിയാന് വാച്ചുകാട്ടില്, ഫാ. റാഫി കണ്ണനായിക്കല്‍, ഫാ. കുര്യന് പുത്തന്‍പുര, ഫാ. അശ്വിന് കളത്തിപ്പറമ്പില്‍, ഫാ. ജിതിന് നമ്പിയത്ത്, ഫാ. അജോ പീടികയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Tags : DeathAnniversary PuthenparambilThommachen ServantofGod Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash