ഹോർമുസ് കടലിടുക്ക്
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വെള്ളിയാഴ്ച ആക്രമണത്തിനിരയായ ടാങ്കർ കപ്പലിൽ 27 ഇന്ത്യൻ ജീവനക്കാർ. എല്ലാവരും സുരക്ഷിതരാണെന്നാണു റിപ്പോർട്ട്.
പാനമയിൽ രജിസ്റ്റർ ചെയ്ത എംടി ലൂയിസ് വൺ എന്ന കപ്പലാണ് ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടത്. ചെറിയ ബോട്ടിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് കപ്പലിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇതേത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ തീപിടിത്തം ജീവനക്കാർ അണച്ചു.
വ്യാഴാഴ്ച ഹോർമുസിൽ ആക്രമിക്കപ്പെട്ട ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത എംടി അർസാന എന്ന വൻ ക്രൂഡ് ഓയിൽ ടാങ്കർ കപ്പലിലും രണ്ട് ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്നു.
Tags : IndianCrewMembers Board Ship Attacked Hormuz Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash