ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയ്.
ടെഹ്റാൻ: അമേരിക്കൻ ആക്രമണ ഭീഷണികൾക്കിടെ സൈനിക മേധാവിമാർക്ക് നിർദേശവുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയ്. ഏത് തരത്തിലുള്ള തിരിച്ചടിക്കും സജ്ജരായിരിക്കണമെന്നും അതിന് രാജ്യാതിർത്തികൾ തടസമാകരുതെന്നും അദ്ദേഹം നിർദേശിച്ചു. ഇനി യുദ്ധം ആര് തുടങ്ങിയാലും അത് എപ്പോൾ എങ്ങനെ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ ഖമനെയ് മുന്നറിയിപ്പ് നൽകി.
അമേരിക്ക ആക്രമണം പുനരാരംഭിച്ചേക്കുമെന്ന ഭീഷണികൾക്കിടെയാണ് സൈനിക മേധാവികളുമായി മുജ്തബ ഖമനെയി കൂടിക്കാഴ്ച നടത്തിയത്. ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ അമേരിക്കയുടെ ഭാഗത്തുനിന്ന് പുതിയ ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയായിരുന്നു നിർണായക കൂടിക്കാഴ്ച.
മുജ്തബ ഖമനെയിക്ക് തീരുമാനങ്ങളെടുക്കാൻ കഴിയുന്ന സാഹചര്യമില്ലെന്ന അമേരിക്കയുടെ അവകാശവാദങ്ങൾക്കിടയിൽ സൈനിക മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് ശക്തമായ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ഏത് ആക്രമണത്തെയും നേരിടാൻ സൈന്യം സജ്ജമായിരിക്കണമെന്നും ആക്രമണമുണ്ടായാൽ ഉടൻ തിരിച്ചടിക്കണമെന്നുമാണ് നിർദേശം.
Tags : IranUSConflict iran MojtabaKhamenei Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash