x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂളിൽ അതിക്രമിച്ചു കയറി വിദ്യാർഥിനിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ചു; യുവാവ് പിടിയിൽ

വെബ് ഡെസ്ക്
Published: October 31, 2026 06:16 PM IST | Updated: October 31, 2026 06:16 PM IST

ഹേമന്ത്

അമരാവതി: ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ സ്കൂളിലെ ക്ലാസ്മുറിയിലേക്ക് അതിക്രമിച്ചു കയറി പത്താംക്ലാസ് വിദ്യാർഥിനിയെ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഇരുപത്തൊന്നുകാരൻ പിടിയിൽ.

ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് ആണ് ക്രൂരകൃത്യം നടത്തിയത്. പെൺകുട്ടിയുടെ ബന്ധുവാണ് പ്രതിയെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റും.

അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്കൂളിൽ അതിക്രമിച്ചുകയറിയ ഹേമന്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. മറ്റ് വിദ്യാർഥികൾ നിലവിളിച്ചിട്ടും പ്രതി ആക്രമണം തുടർന്നു. ഈ സമയം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു.

രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതി സ്കൂളിൽനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസെത്തിയാണ് പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലിസ്, പിന്നീട് ധർമവരം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തത വന്നിട്ടില്ല.

Tags : Crime Arrested Chainsaw Student School Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up