x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: എഎപി ആദ്യ പട്ടിക പുറത്തിറക്കി

വെബ് ഡെസ്ക്
Published: October 31, 2026 05:32 PM IST | Updated: October 31, 2026 05:43 PM IST

ഭഗവന്ത് മൻ

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി (എഎപി) പുറത്തിറക്കി. നിലവിലെ എംഎൽഎമാരായ 40 പേരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടും.

ജയിലിൽ കഴിയുന്ന എംഎൽഎ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിൽനിന്നും മത്സരിക്കും. 117 അംഗ നിയമസഭയിൽ ഇനി 77 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. തെരഞ്ഞെടുപ്പിന് നാല് മാസം മുൻപ് തന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിക്കൊണ്ടാണ് എഎപി മുന്നോട്ട് പോകുന്നത്.

അമൃത്സർ സൗത്തിൽനിന്ന് ഡോ. ഇന്ദർബീർ സിംഗ് നിജ്ജർ, അജ്നാലയിൽനിന്ന് കുൽദീപ് സിംഗ് ധലിവാൾ, കർതാർപുരിൽനിന്ന് ബൽകാർ സിംഗ്, പട്യാലയിൽനിന്ന് അജിത്പാൽ സിംഗ് കോഹ്‌ലി എന്നിവരാണ് ആദ്യ പട്ടികയിലെ മറ്റ് പ്രമുഖർ.

ജനങ്ങൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി. വ്യവസായിക കേന്ദ്രമായ ലുധിയാനയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Tags : Elections Punjab AssemblyElections AAP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up