x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽനിന്നു വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു

വെബ് ഡെസ്ക്
Published: October 31, 2026 12:56 PM IST | Updated: October 31, 2026 12:56 PM IST

പ്രതീകാത്മക ചിത്രം.

ബംഗളൂരു: ബംഗളൂരുവിലെ പ്രമുഖ പഞ്ചനക്ഷത്രnഹോട്ടലിലെ നീന്തൽക്കുളത്തിൽനിന്നു വൈദ്യുതാഘാതമേറ്റ് രണ്ടു വിദേശ പൗരന്മാർ ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹോട്ടലിലെ മൂന്നാം നിലയിലുള്ള നീന്തൽക്കുളത്തിൽ നീന്താനിറങ്ങിയപ്പോഴാണ് ഇരുവർക്കും ഷോക്കേറ്റത്.
​

ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനായ ജർമ്മൻ പൗരൻ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (57), ഐബിഎം കമ്പനിയിൽ പ്രോജക്ട് മാനേജരായ സ്ളോവാക്യൻ പൗരൻ ജൂറാജ് ഹോർവാത് (45) എന്നിവരാണ് മരിച്ചത്.
​

ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഹോട്ടൽ അതിഥിയായ അമേരിക്കൻ പൗരൻ മാത്യു ഡിസാന്റിസ് (41), ഹോട്ടലിലെ നീന്തൽക്കുളം ജീവനക്കാരനായ രാഹുൽ തിവാരി (28) എന്നിവർക്കും പരിക്കേറ്റു. ഇവരെ ഉടനടി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
​

മണിപ്പാൽ ഗ്രൂപ്പിന്‍റെ ഭാഗമായ പ്രശസ്തമായ കോൺറാഡ് ഹോട്ടലിലാണ് ഈ ദാരുണ സംഭവം നടന്നത്. സംഭവത്തിൽ പോലീസ്‌ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണോ അപകടത്തിനു കാരണമെന്നു പോലീസ്‌ പരിശോധിച്ചു വരികയാണ്.
​
അപകടത്തെക്കുറിച്ച് ഹോട്ടൽ മാനേജ്മെന്‍റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഹോട്ടലിന്‍റെ വെബ്‌സൈറ്റിൽ ഒക്ടോബർ 31 മുതൽ നവംബർ 30 വരെ നീന്തൽക്കുളം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണെന്ന് ഇന്നു രാവിലെ അറിയിപ്പ് നൽകിയിട്ടുണ്ട്.

Tags : DeathInSwimmingPool Accident Case Police ElectricShock Danger

Recent News

Corehub Up