x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര് ആ​രെ എ​വി​ടെ ത​ട​ഞ്ഞു; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം വ്യാ​ജ​മെ​ന്ന് ബി​ജെ​പി

നാഷണൽ ഡെസ്ക്
Published: October 31, 2026 04:50 AM IST | Updated: October 31, 2026 04:50 AM IST

അ​മി​ത് ഷാ​,രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ത​ള്ളി ബി​ജെ​പി. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ത് ശ​രി​യാ​ണെ​ങ്കി​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ബി​ജെ​പി വ​ക്താ​വ് സാം​ബി​ത് പ​ത്ര ആ​വ​ശ്യ​പ്പെ​ട്ടു.

ന​വം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ളു​ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത് ത​ട​യാ​ൻ അ​മി​ത് ഷാ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ത​ട​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സാം​ബി​ത് പ​ത്ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ളു​ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത് ത​ട​യാ​ൻ അ​മി​ത് ഷാ ​പ​ര​മാ​വ​ധി ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്. 

രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ രാം​ലീ​ല മൈ​താ​ന​ത്തെ സം​ഭ​വ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ൽ രാ​ജ്യ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​വും വേ​ദ​ന​യു​മു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Tags : RahulGandhi AmitShah BJP IndianPolitics Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up