സന്തോഷ്
നെടുങ്കണ്ടം: പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ കന്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം വെടിവച്ച് മരിച്ചു. നെറ്റിത്തൊഴു- കോങ്കല്ലുമേട് കരോട്ട് മഴുവന്‍ചേരില്‍ സന്തോഷാണ് (50) മരിച്ചത്.
ഗുരുതര പരിക്കേറ്റ ഭാര്യ ശ്രീജയെ (38) കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ അതി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ശ്രീജ ഓഫീസിലെത്തിയതിനു പിന്നാലെ സന്തോഷ് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇയാളുടെ കൈയിൽ കരുതിയിരുന്ന തോക്ക് പുറത്തെടുത്തതോടെ പിന്മാറി.
തൊട്ടുപിന്നാലെ സ്വയം വെടിവച്ച് സന്തോഷ് മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും ഏതാനും വർഷമായി അകന്നുകഴിയുകയായിരുന്നു.
സന്തോഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
Tags : HusbandDead ShotHimself AttackingWife Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sreeja Santhosh