Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HusbandDead

ഭാര്യയെ ആക്രമിച്ചശേഷം ഭർത്താവ് സ്വയം വെടിവച്ചു മരിച്ചു

നെ​ടു​ങ്ക​ണ്ടം: പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ​യെ ക​ന്പിവ​ടി​ക്ക് അ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഭ​ര്‍ത്താ​വ് സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു. നെ​റ്റി​ത്തൊ​ഴു- കോ​ങ്ക​ല്ലുമേ​ട് ക​രോ​ട്ട് മ​ഴു​വ​ന്‍ചേ​രി​ല്‍ സ​ന്തോ​ഷാ​ണ് (50) മ​രി​ച്ച​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭാ​ര്യ ശ്രീ​ജ​യെ (38) ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

കു​ഴി​ത്തൊ​ളു പോ​സ്റ്റ് ഓ​ഫീ​സി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ശ്രീ​ജ ഓ​ഫീ​സി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ സ​ന്തോ​ഷ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും ഇ​യാ​ളു​ടെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് പു​റ​ത്തെ​ടു​ത്ത​തോ​ടെ പി​ന്മാ​റി.

തൊ​ട്ടുപി​ന്നാ​ലെ സ്വ​യം വെ​ടി​വ​ച്ച് സ​ന്തോ​ഷ് മ​രി​ക്കു​ക​യാ​യി​രു​ന്നു.​ കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെത്തുടര്‍ന്ന് ഇ​രു​വ​രും ഏ​താ​നും വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു.

സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു ന​ല്‍കി.

Latest News

Corehub Up