കേരള ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍നിന്നു വിരമിച്ച ജീവനക്കാരുടെ പെന്ഷന് പരിഷ്കരണവുമായി ബന്ധപ്പെട്ട ഉത്തരവ് പാലിക്കാത്തതിനു കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി.
ജനുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കമുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
Tags : KeralaHighCourt ChiefSecretary TransportSecretary Appear Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash