പ്രതീകാത്മക ചിത്രം
ഹോർമുസ്: ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറിനെ നേരെ വീണ്ടും ആക്രമണം. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും കപ്പലിൽ 27 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എം.ടി. ലൂയിസ് 1 എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടാകുകയും കപ്പലിന്റെ പ്രവർത്തനം തടസപ്പെടുകയും ചെയ്തു. എന്നാൽ ജീവനക്കാർ തന്നെ തീ അണച്ചു. സംഭവത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നീട് കപ്പൽ യാത്ര തുടരുകയും ചെയ്തു.
ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ലിംപെറ്റ് മൈനുകൾ ഉപയോഗിച്ചുള്ള ആദ്യ ആക്രമണമാണിത്. ഒമാനിലെ ഖസബിന് 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവികസേനയുടെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
Tags : StraitOfHormuz OilTankerAttack HormuzStrait MaritimeSecurity IndianCrew