x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ പത്രം നൊവായ ഗസറ്റ പൂട്ടുന്നു

വെബ്ഡെസ്ക്
Published: October 30, 2026 11:36 PM IST | Updated: October 30, 2026 11:36 PM IST

നൊ​​​വാ​​​യ ഗ​​​സ​​​റ്റ

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​ത​​​ന്ത്ര പ​​​ത്ര​​​മാ​​​യ നൊ​​​വാ​​​യ ഗ​​​സ​​​റ്റ പ്ര​​​വ​​​ര്‍ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നു. റ​​​ഷ്യ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പീ​​​ഡ​​​ന​​​വും സ​​​മ്മ​​​ര്‍ദ​​​വു​​​മാ​​​ണു മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ത്രം പൂ​​​ട്ടാ​​​ന്‍ കാ​​​ര​​​ണം.

ന​​​വം​​​ബ​​​ര്‍ ഒ​​​മ്പ​​​തി​​നു സെ​​​ര്‍വ​​​റു​​​ക​​​ള്‍ ഓ​​​ഫ് ചെ​​​യ്യു​​​മെ​​​ന്നും മോ​​​സ്‌​​​കോ​​​യി​​​ലെ ഓ​​​ഫീ​​​സ് ഒ​​​ഴി​​​യു​​​മെ​​​ന്നും ‘ഞ​​​ങ്ങ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​ത്രം അ​​​റി​​​യി​​​ച്ചു.

സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍റെ പ​​​ത​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ 1993ലാ​​ണു പ​​​ത്രം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​സാ​​​ന സോ​​​വ്യ​​​റ്റ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന മി​​​ഖാ​​​യേ​​​ല്‍ ഗോ​​​ര്‍ബ​​​ച്ചേ​​​വി​​​ന്‍റെ സ​​​ഹാ​​​യം ഇ​​​തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ​​​ത​​​യും സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വും പ​​​ത്ര​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​യി​​​രു​​​ന്നു.

2022ല്‍ ​​​റ​​​ഷ്യ​​​ന്‍ സേ​​​ന യു​​​ക്രെ​​​യ്‌​​​നി​​​ല്‍ അ​​​ധി​​​നി​​​വേ​​​ശം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​ണു പ​​​ത്ര​​​ത്തി​​​നു​​​മേ​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ട പീ​​​ഡ​​​നം ശ​​​ക്ത​​​മാ​​​യ​​​ത്. പ​​​ത്ര​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ള്‍ ത​​​ട​​​യു​​​ക​​​യും എ​​​ഡി​​​റ്റ​​​ര്‍മാ​​​ര്‍ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളെ​​​ടു​​​ക്കു​​​കയും ചെ​​​യ്തി​​​രു​​​ന്നു.

പ​​​ത്ര​​​ത്തി​​​ന്‍റെ എ​​​ഡി​​​റ്റ​​​ര്‍ ഇ​​​ന്‍ ചീ​​​ഫ് ആ​​​യി​​​രു​​​ന്ന ദി​​​മി​​​ത്രി മു​​​റാ​​​ട്ടോ​​​വി​​​ന് 2021ല്‍ ​​​സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ല്‍ ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Tags : RussianNewspaper NovayaGazeta Shutsdown Russia Moscow Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up