അമിത് ഷാ
ലക്നോ: യുപിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ബിജെപി സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയിൽ എസ്പി അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ പറഞ്ഞു.
"അഖിലേഷ് ബാബു, എന്റെ വാക്കുകൾ കുറിച്ചുവച്ചോളൂ, നിങ്ങളുടെ പാർട്ടി ഉത്തർപ്രദേശിൽ അടുത്ത 30 വർഷത്തേക്ക് സർക്കാർ രൂപവത്കരിക്കില്ല. മത്സരം തോറ്റശേഷം അന്പയറെ കുറ്റം പറയുന്നുപോലെയാണ് വോട്ട്മോഷണം ആരോപിക്കുന്നത്. എസ്ഐആർ സംബന്ധിച്ച് പാർലമെന്റിൽ ചർച്ചയ്ക്കു ബിജെപി തയാറാണ് ’ -അമിത് ഷാ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പാഠക്,വിനോദ് താവ്ഡെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags : UniformCivilCode Implemented ReturnPower UtarPradesh AmitShah Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash