ജിഎസ്എൽവി എഫ് 18
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 വിക്ഷേപിച്ചു. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം.
നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03 ആണ് ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്നത്. ജിഎസ്എൽവി റോക്കറ്റിന്‍റെ ഇരുപതാം ദൗത്യമാണിത്.
ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള ദൗത്യമാണിത്.
Tags : ISRO GSLV F18 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash