ബസിലെ സിസി ടിവി ദൃശ്യത്തിൽനിന്ന്
തലയോലപ്പറമ്പ്: വടകരയിൽ ലോറിയും ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വടകര ആഞ്ഞിലിക്കൽ കെ.യു.അൻസാർ (48), എ.യു .മുഹമ്മദ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു.
സഹോദരൻമാരായ അൻസാറും മുഹമ്മദും വടകരയിൽ നിന്നും തലയോലപ്പറമ്പിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു. വടകര ഇറക്കത്തിൽ ഒരു കാറിനെ മറികടന്നു ബസ് വരുന്നത് കണ്ട് ഇവർ ബൈക്കിന്‍റെ വേഗത കുറച്ചു.
പിന്നാലെ എത്തിയ ലോറി ബൈക്കിൽ ഇടിക്കുകയും തുടർന്ന് സ്വകാര്യ ബസിലിടിച്ച് നിൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞത് സ്ഥലത്ത് നേരിയ സംഘർഷത്തിനിടയാക്കി. ഇതേതുടർന്ന് അരമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
വിവരമറിഞ്ഞ് തലയോലപ്പറമ്പ് എസ്ഐ കെ.ജെ. ബിജുവിന്‍റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു.
Tags : Accident Lorry Injured Bus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash