കെ.കെ. ഷൈലജ
നാദാപുരം: നിപ പ്രതിരോധത്തിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. കല്ലാച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും അവർ പറഞ്ഞു.
ടാസ്ക് ഫോഴ്സിൽ അംഗമായിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥന് ഉത്തരേന്ത്യയിലെ ബിജെപി നേതാക്കളുടെ ബിസിനസുമായി ബന്ധമുണ്ട്. സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലെ ഗവ. ആശുപത്രികൾ സ്വകാര്യ മേഖലയിലേക്ക് പോകുമോയെന്ന ആശങ്കയുണ്ട്.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാനും ആരോഗ്യ മേഖലയിൽ വൻ വികസന പ്രവർത്തനങ്ങൾ നടത്താനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. എന്നാൽ എല്ലാം തകിടം മറിക്കുകയാണ്. ആരോഗ്യ വകുപ്പ് അതി സങ്കീർണമാണെന്നും വെറുതെ സർക്കാരിനെ കുറ്റം പറയാൻ പാടില്ലെന്നും ഷൈലജ കൂട്ടിച്ചേർത്തു.
Tags : KKShailaja Medicine Nipah Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash