പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സെൻസസ് 2027ൽ വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും. ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെ പൂർത്തിയാക്കും. മണിപ്പൂരിലെ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസാണ് നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി നൽകും.
Tags : Census Population Enumeration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash