x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ മ​ദ്യ​ന​യം വ​രും​മു​മ്പേ ബാ​ർ ലൈ​സ​ൻ​സ്; ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: October 30, 2026 10:24 PM IST | Updated: October 30, 2026 10:24 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ദ്യ​ന​യം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കും​മു​ന്പ് മൂ​ന്ന് ബി​യ​ർ​വൈ​ൻ പാ​ർ​ല​റു​ക​ൾ​ക്ക് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. സം​ഭ​വ​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു, വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ സ​സ്പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച ന​ട​പ​ടി​യി​ലാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. കോ​ട്ട​യ​ത്തെ ഒ​രു ബി​യ​ർ​വൈ​ൻ പാ​ർ​ല​റി​നും എ​റ​ണാ​കു​ള​ത്തെ ര​ണ്ട് പാ​ർ​ല​റു​ക​ൾ​ക്കു​മാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ബി​യ​ർ​വൈ​ൻ പാ​ർ​ല​ർ ലൈ​സ​ൻ​സ് ബാ​ർ ലൈ​സ​ൻ​സാ​യി മാ​റ്റി അ​നു​വ​ദി​ച്ച​ത്.

പു​തി​യ മ​ദ്യ​ന​യം നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ പു​തി​യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി വ​രു​മെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ എ​ക്സൈ​സ് ക​മ്മി​ഷ​ണ​റെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Tags : Bar BarLicense LiquorPolicy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up