ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം പ്രഫസർ ഡോ. സാം സോളമൻ, ഗവേഷണ വിദ്യാർഥി ദിവ്യ വിജയൻ
തിരുവനന്തപുരം : മറഞ്ഞിരിക്കുന്ന വിരലടയാളങ്ങൾ കണ്ടെത്തുന്നതിനായി പ്രകാശം പുറപ്പെടുവിക്കുന്ന നാനോ മെറ്റീരിയൽ നിർമിക്കുന്ന പുതിയ രീതിക്ക് പേറ്റന്റ് ലഭിച്ചു.
ഫോറൻസിക് അന്വേഷണങ്ങളിൽ നിർണായക സ്വാധീനമുണ്ടാക്കാൻ സാധിക്കുന്ന ഈ കണ്ടുപിടിത്തം മെറ്റീരിയൽ സയൻസ് രംഗത്തെ പ്രധാനനേട്ടമാണ്. കേരള സർവകലാശാലയിലെ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം പ്രഫസർ ഡോ. സാം സോളമൻ അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർഥി ദിവ്യ വിജയൻ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത വിരലടയാളങ്ങൾ വ്യക്തമായി തെളിയിച്ചെടുക്കാൻ സഹായിക്കുന്ന അപൂർവമായ ‘റെയർഎർത്ത് ’ അധിഷ്ഠിത മെറ്റീരിയലാണ് ഉപയോഗിക്കുന്നത്.
കുറ്റാന്വേഷണങ്ങളിൽ വിരലടയാളങ്ങൾ വിലപ്പെട്ട തെളിവുകളാണെങ്കിലും ചില പ്രതലങ്ങളിൽ അവ കണ്ടെത്തുക പ്രയാസമാണ്. അനുയോജ്യമായ പ്രകാശത്തിൽ തിളങ്ങിക്കൊണ്ട് ഇത്തരം അദൃശ്യമായ വിരലടയാളങ്ങളെ കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന രീതിയിലാണ് പുതിയ നാനോ കണികകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫോറൻസിക് പരിശോധനയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ, നാനോഫോസ്ഫറിന്റെ പ്രകാശ പ്രസരണ ശേഷി മെച്ചപ്പെടുത്തുന്നതാണ് ഈ പുതിയ സാങ്കേതികവിദ്യ.
Tags : Patent Novel Nanophosphor Production Method Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash