പത്തനംതിട്ട: ഹോമിയോപ്പതി ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ മരുന്ന് തയാറാക്കലും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വികസിപ്പിച്ച ഓട്ടോമേറ്റഡ് സംവിധാനത്തിന് കേരളത്തിൽ നിന്നുള്ള ഗവേഷക സംഘത്തിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.
എഐ ചിപ്പ് ലെവൽ ഇന്റഗ്രേഷൻ, എംബഡഡ് സിസ്റ്റങ്ങൾ, ഒപ്റ്റിക്കൽ സെൻസിംഗ്, ഇന്റലിജന്റ്സ് ഓട്ടോമേഷൻ തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരോഗ്യരംഗത്ത് പ്രായോഗികവും കുറഞ്ഞ ചെലവിലുള്ളതുമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലാണ് ഗവേഷക സംഘത്തിന്റെ ശ്രദ്ധ.
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ സൈബർ സെക്യൂരിറ്റി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറും എസ്എം ലീഗൽ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടറുമായ സഫദ് ഇസ്മായിൽ,യെസ് സ്കൈ എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഇക്ബാൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് കുർണൂൽ, പ്രഫ. ഹർഷ വാസുദേവൻ പിള്ള, ഐഎച്ച്ആർഡി ഡയറക്ടർ ഡോ.എം.വി.രാജേഷ് എന്നിവരാണ് ഗവേഷക സംഘത്തിലുള്ളത്.