x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈഗർ ഷ്റോഫിനുനേരെയുള്ള വെടിവയ്പ്: പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സ്ഥിരീകരണം

വെബ് ഡെസ്ക്
Published: October 30, 2026 06:34 PM IST | Updated: October 30, 2026 06:35 PM IST

ടൈഗർ ഷ്റോഫ്

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനുനേരെയുണ്ടായ വെടിവയ്പിനു പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് മുംബൈ പൊലിസ് സ്ഥിരീകരിച്ചു. എട്ടുമാസത്തിലേറെ നീണ്ട ഗൂഢാലോചനയ്ക്കൊടുവിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ബോളിവുഡിൽ ഭീതി പടർത്തി പണം തട്ടുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്നും അന്വേഷണത്തിൽ വ്യക്തമായി.

ആദ്യം ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളെ ലക്ഷ്യമിട്ട് നീരീക്ഷണം നടത്തിയെങ്കിലും സുരക്ഷാസംവിധാനങ്ങൾ ശക്തമായതിനാൽ താരതമ്യേന സുരക്ഷ കുറവുള്ള ടൈഗർ ഷ്റോഫിനെ സംഘം തെരഞ്ഞെടുക്കുകയായിരുന്നു.

ആക്രണം നടപ്പിലാക്കാൻ മൂന്ന് വ്യത്യസ്ത ഹിറ്റ് സ്ക്വാഡുകളെയാണ് നിയോഗിച്ചിരുന്നത്. അമേരിക്കയിലുള്ള ബിഷ്ണോയ് സംഘാംഗം അനിൽ പണ്ഡിറ്റാണ് ഈ പദ്ധതിയുടെ മുഖ്യസൂത്രധാരനും സാമ്പത്തിക സഹായം നൽകിയ വ്യക്തിയും.

കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത രേഹൻ, ആയുധങ്ങളെത്തിച്ച കുനാൽ, സാങ്കേതിക സഹായം നൽകിയ പ്രാഞ്ചാൽ എന്നിവർ അനിൽ പണ്ഡിറ്റുമായി ചേർന്ന് ആസൂത്രണത്തിന് നേതൃത്വം നൽകി. ആദ്യ സംഘം മുംബൈയിലെത്തി താരത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുകയും രണ്ടാമത്തെ സംഘം ആയുധങ്ങളും പണവും സമാഹരിക്കുകയും ചെയ്തു. ഇതിനുപുറമേ മുംബൈയിൽ രഹസ്യമായി ആയുധങ്ങൾ എത്തിച്ചുനൽകാൻ മൂന്നാമതൊരു സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്നും അമാൻ എന്നയാളെക്കൂടി പൊലിസ് അടുത്തിടെ അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ കുനാൽ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പലതവണ പണമയച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 12 ആയി ഉയർന്നു.

Tags : TigerShroff Shooting Targeting LawrenceBishnoi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up