Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LawrenceBishnoi

അമിതാഭ് ബച്ചനും ലക്ഷ്യത്തിൽ; ബിഷ്ണോയ് സംഘത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെയാണെന്ന് ലോറൻസ് ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സ്പെഷ്യൽ സെൽ വൃത്തങ്ങൾ. അറസ്റ്റിലായ സംഘത്തിലെ ഷൂട്ടർമാരെ ചോദ്യം ചെയ്തതിലൂടെയാണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്. അമിതാഭ് ബച്ചന്‍റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവയ്പ് നടത്താനായിരുന്നു സംഘത്തിന്‍റെ നീക്കം.

സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിംഗ്, കപിൽ ശർമ്മ, ഗുരു രൺധാവ തുടങ്ങിയ പ്രമുഖ താരങ്ങളും ലോറൻസ് ബിഷ്ണോയ് സംഘത്തിന്‍റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നുവെന്നാണ് പൊലിസിന്‍റെ കണ്ടെത്തൽ. ഈ ആക്രമണങ്ങളുടെ ഗൂഢോലോചനയ്ക്കായി പ്രതികൾ മുംബൈയിൽ സന്ദർശനം നടത്തിയിരുന്നു.

മുംബൈ പൊലിസിന്‍റെ സഹായത്തോടെ ഡൽഹി പൊലിസ് സ്പെഷ്യൽ സെൽ പിടികൂടിയ വികാസ് താക്കൂർ, ദീപക് സിംഗ് എന്നിവരാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇതിൽ ദീപക് സിംഗിന് മുംബൈയിൽ തുടർന്ന് അമിതാഭ് ബച്ചന്‍റെ വസതിക്ക് മുന്നിൽ ആക്രമണം നടത്താൻ കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് സബർമതി ജയിലിൽ ബിഷ്ണോയിയെ സന്ദർശിക്കാൻ എത്തിയവരുടെ വിശദാംശങ്ങളും ഡൽഹി പൊലിസ് ശേഖരിച്ചു വരികയാണ്.

Latest News

Corehub Up