x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂസിലൻഡിന് കൂറ്റൻ വിജയം; ഇന്ത്യയെ 87 റൺസിന് തകർത്തു

സ്പോർട്സ് ഡെസ്ക്
Published: October 30, 2026 04:50 PM IST | Updated: October 30, 2026 04:51 PM IST

ഗ്ലെൻ ഫിലിപ്സ്

ഓ​ക്ക്‌​ല​ൻ​ഡ്: ഇന്ത്യക്കെതിരായ ട്വന്‍റി-20 മത്സരത്തിൽ ന്യൂസിലൻഡിന് ഗംഭീര വിജയം. 87 റൺസിനാണ് കിവികൾ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസിന്‍റെ വലിയ വിജയലക്ഷ്യം ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 എന്ന നിലയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനായി ഗ്ലെൻ ഫിലിപ്സ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 49 പന്തിൽ 107 റൺസാണ് ഫിലിപ്സ് അടിച്ചു കൂട്ടിയത്. പത്ത് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു ഫിലിപ്സിന്‍റെ ഇന്നിംഗ്സ്.

ഫിലിപ്സിന് മൈക്കൽ ബ്രേസ്‌വെൽ ഉറച്ച പിന്തുണ നൽകിയതോടെ കിവീസിന്‍റെ സ്കോർ കുതിച്ചുയർന്നു. ബ്രേസ്‌വെൽ 25 പന്തിൽ 65 റൺസ് അടിച്ചെടുത്തു. ആറ് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ബ്രേസ്‌വെലിന്‍റെ ഇന്നിംഗ്സ്. ഫിൻ അലൻ 31 റൺസും ഡാരിൽ മിച്ചൽ 24 റൺസും നേടി. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ 260 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത തിലക് വർമ (35), നമൻ ധീർ (28), നിതീഷ് കുമാർ റെഡി (21), പ്രിൻസ് യാദവ് (18) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിനോക്കിയത്.

ന്യൂസിലാൻഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റും, മാത്യു ഫിഷർ, നായകൻ മിച്ചൽ സാന്‍റനർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി കിവികളുടെ ജയം എളുപ്പമാക്കി.

Tags : Cricket NewZealand India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up