x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി20​യി​ൽ 200 വി​ക്ക​റ്റ്; ച​രി​ത്ര​നേ​ട്ട​വു​മാ​യി റാ​ഷി​ദ് ഖാ​ൻ

സ്പോർട്സ് ഡെസ്ക്
Published: October 30, 2026 07:15 AM IST | Updated: October 30, 2026 07:30 AM IST

റാ​ഷി​ദ് ഖാ​ൻ.

ഷാ​ർ​ജ: അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റി​ൽ 200 വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ബൗ​ള​റാ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ സ്പി​ന്ന​ർ റാ​ഷി​ദ് ഖാ​ൻ. സിം​ബാ​ബ്‌​വെ​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടി20 ​മ​ത്സ​ര​ത്തി​ലാ​ണ് റാ​ഷി​ദ് ഈ ​അ​പൂ​ർ​വ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. സിം​ബാ​ബ്‌​വെ വി​ക്ക​റ്റ് കീ​പ്പ​ർ ത​ദി​വ​നാ​ഷെ മ​രു​മാ​നി​യെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് റാ​ഷി​ദി​ന്‍റെ വി​ക്ക​റ്റ് നേ​ട്ടം 200ൽ ​എ​ത്തി​യ​ത്. 171 വി​ക്ക​റ്റു​മാ​യി ഇം​ഗ്ല​ണ്ട് താ​രം ആ​ദി​ൽ റ​ഷീ​ദാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്.

മ​ത്സ​ര​ത്തി​ൽ 19 റ​ൺ​സി​ന് അ​ഫ്ഗാ​ൻ വി​ജ​യി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നിസ്ഥാ​ൻ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്കു​ശേ​ഷം അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യി​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് ടീ​മി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. വെ​റും 50 പ​ന്തി​ൽ 116 റ​ൺ​സെ​ടു​ത്ത ഒ​മ​ർ​സാ​യി അ​ഞ്ച് ഫോ​റും 12 സി​ക്സും നേ​ടി. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 38 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന അ​വ​രെ ഒ​മ​ർ​സാ​യി​യും ഇ​ജാ​സ് അ​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്സാ​യി​യും ചേ​ർ​ന്നാ​ണ് ക​ര​ക​യ​റ്റി​യ​ത്.

ഇ​ജാ​സ് 27 പ​ന്തി​ൽ 52 റ​ൺ​സെ​ടു​ത്തു. അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. ഇ​രു​വ​രും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 59 പ​ന്തി​ൽ 142 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 180 റ​ൺ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ജാ​സ് പു​റ​ത്താ​യ​ത്. ഒ​മ​ർ​സാ​യി 19-ാം ഓ​വ​റി​ൽ 116 റ​ൺ​സു​മാ​യി മ​ട​ങ്ങി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക്യാ​പ്റ്റ​ൻ റാ​ഷി​ദ് ഖാ​നും വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം ന​ട​ത്തി. വെ​റും ആ​റ് പ​ന്തി​ൽ പു​റ​ത്താ​കാ​തെ 25 റ​ൺ​സാ​ണ് താ​രം നേ​ടി​യ​ത്.

222 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​യ്ക്ക് 202 റ​ൺ​സ് എ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളു. 106 റ​ൺ​സ് നേ​ടി​യ സി​ക്ക​ന്ദ​ർ റാ​സ​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. അ​ഫ്ഗാ​നാ​യി അ​ബ്ദു​ള്ള അ​ഹ​മ്മ​ദ്‌​സാ​യി ര​ണ്ട് വി​ക്ക​റ്റ് നേ​ടി.

Tags : T20Cricket RashidKhan Afghanistan Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth

Recent News

Corehub Up