x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‍​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘത്തെ വി​പു​ല​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: October 30, 2026 07:44 AM IST | Updated: October 30, 2026 07:55 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ല​പ്പെ​ടു​ത്തി. സം​ഘ​ത്തി​ൽ ര​ണ്ട് എ​സ്പി​മാ​രെ​യും ഒ​രു ഡി​വൈ​എ​സ്പി​യെ​യും പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്ന് പു​തി​യ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യും ഇ​വ​ർ​ക്ക് കൈ​മാ​റി. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത് പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ​ക്കും സെ​ക്ര​ട്ട​റി​ക്കും ഇ​ന്ന് നോ​ട്ടീ​സ് ന​ൽ​കും.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യം ക​ണ്ടെ​ത്തി. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും കൂ​ട്ടാ​യാ​ണ് എ​ടു​ത്ത​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യ​ലി​ൽ ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​ല തീ​രു​മാ​ന​ങ്ങ​ളും ചെ​യ​ർ​മാ​ൻ ഒ​റ്റ​യ്ക്കാ​ണ് എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് ചി​ല അം​ഗ​ങ്ങ​ളു​ടെ മൊ​ഴി.

കേ​സി​ൽ പ്ര​തി​യാ​യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​ഹ​രി​യും ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു​വും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ചി​ല​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​രി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സ​തീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഹ​രി​യെ​യും സ​തീ​ഷി​നെ​യും സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മൊ​ഴി​യാ​ണ് ചെ​യ​ർ​മാ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ലെ പ​ത്ത് ചോ​ദ്യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ക്കാ​തെ പോ​യ​ത് സാ​ങ്കേ​തി​ക പി​ഴ​വാ​ണെ​ന്നും ബോ​ധ​പൂ​ർ​വ​മാ​യ വീ​ഴ്ച​യ​ല്ലെ​ന്നു​മാ​ണ് ബൈ​ജു​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ചെ​യ​ർ​മാ​ന്‍റെ മൊ​ഴി പൂ​ർ​ണ​മാ​യും ക്രൈം​ബ്രാ​ഞ്ച് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. മു​ഴു​വ​ൻ പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്ത​ശേ​ഷം ചെ​യ​ർ​മാ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം.

Tags : PSC Exam Scandal PSCExamScam ExamIrregularities Keralapsc Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth

Recent News

Corehub Up