രമേശ് ചെന്നിത്തല
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹസമിതിയുടെ കേളപ്പജി പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക്. 11,111 രൂപയും ഗുരുവായൂർ സത്യഗ്രഹ സ്തൂപശില്പവുമടങ്ങിയതാണു പുരസ്കാരം.
ഡോ. എം. ലീലാവതി ചെയർമാനും സി. രാധാകൃഷ്ണൻ, ഡോ.പി.വി. കൃഷ്ണൻ നായർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
സത്യഗ്രഹത്തിന്റെ 95ാം വാർഷികത്തിന്റെ ഭാഗമായി നവംബർ 17നു രാവിലെ ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പി.വി. ചന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ സ്വാമി ഹരിനാരായണനും കണ്‍വീനർ ഷാജു പുതൂരും അറിയിച്ചു.
Tags : RameshChennithala Kelappaji Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash