ഇഷാന് കിഷന്
ഓക്ലന്‍ഡ്: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലെ നാലാം ട്വന്റി-20 ഇന്നു നടക്കും. ആദ്യ മൂന്നു മത്സരങ്ങളിലും ജയം നേടിയ ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ ചെറിയ അഴിച്ചുപണികള്‍ ഉണ്ടായാല്‍ അദ്ഭുതമില്ല.
പരിക്കിനെത്തുടർന്ന് രണ്ടും മൂന്നും മത്സരങ്ങളില്‍ പുറത്തിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷന് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. ഇഷാൻ കിഷൻ ഇന്നലെ നെറ്റ്സിൽ പരിശീലനം നടത്തി. ഉച്ചയ്ക്കു 12.30നാണു മത്സരം.
നമ്പര്‍ വണ്‍ അഭിഷേക്
മൂന്നാം ട്വന്റി-20യില്‍ 38 പന്തില്‍ 113 റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഐസിസി ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ബുധനാഴ്ച പുറത്തിറങ്ങിയ പുതിയ റാങ്കിംഗിലാണിത്. ഇഷാന് കിഷന് രണ്ടു സ്ഥാനം ഇറങ്ങി മൂന്നാമതാണ്.
മൂന്നാം മത്സരത്തില്‍ 19 പന്തില്‍ 45 റണ്‍സ് നേടിയ വൈഭവ് സൂര്യവംശി ഇന്നും പ്ലേയിംഗ് ഇലവനില്‍ ഉണ്ടായേക്കും. വൈഭവ് ഓപ്പണിംഗില്‍ എത്തിയതോടെ ഇഷാന് മൂന്നിലേക്ക് ഇറങ്ങിയിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിനു പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.
Tags : India vs New Zealand Sports SportsNews Highlights Tennis Cricket Badminton fourth T20 today