x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​ഫ​ണ്ടിൽ ഒരുരൂപ കുറഞ്ഞു; ഐ​ആ​ർ​സി​ടി​സി​ക്ക് 3,101 രൂ​പ പി​ഴ

വെബ്ഡെസ്ക്
Published: October 30, 2026 02:25 AM IST | Updated: October 30, 2026 02:25 AM IST

ഐ​​​​ആ​​​​ർ​​​​സിടി​​​​സി

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: ട്രെ​​​​യി​​​​ൻ ടി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ റീ​​​​ഫ​​​​ണ്ട് തു​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് വെ​​​​റും ഒ​​​​രു രൂ​​​​പ കു​​​​റ​​​​ഞ്ഞ​​​​തി​​​​ന് റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്കു കി​​​​ട്ടി​​​​യ​​​​ത് വ​​​​ൻ പി​​​​ഴ.

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ കാ​​​​റ്റ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടൂ​​​​റി​​​​സം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നോ​​​​ട് (ഐ​​​​ആ​​​​ർ​​​​സിടി​​​​സി) ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​ൻ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ലാ ഉ​​​​പ​​​​ഭോ​​​​ക്തൃ ത​​​​ർ​​​​ക്ക പ​​​​രി​​​​ഹാ​​​​ര ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ൻ 553 രൂ​​​​പ​​​​യു​​​​ടെ എ​​​​സി ത്രീ ​​​​ട​​​​യ​​​​ർ ടി​​​​ക്ക​​​​റ്റാ​​​​ണ് ബു​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. യാ​​​​ത്ര​​​​യ്ക്ക് 48 മ​​​​ണി​​​​ക്കൂ​​​​ർ മു​​​​മ്പ് ടി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ ക്യാ​​​​ൻ​​​​സ​​​​ലേ​​​​ഷ​​​​ൻ ചാ​​​​ർ​​​​ജു​​​​ക​​​​ൾ ക​​​​ഴി​​​​ച്ച് ബാ​​​​ക്കി തു​​​​ക ന​​​​ൽ​​​​കി​​​​യ​​​​തി​​​​ൽ ഒ​​​​രു രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വ് വ​​​​ന്നു. തു​​​​ക നി​​​​സാ​​​​ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും സേ​​​​വ​​​​ന​​​​ത്തി​​​​ലെ വീ​​​​ഴ്ച​​​​യും മാ​​​​ന​​​​സി​​​​ക​​​​ ബു​​​​ദ്ധി​​​​മു​​​​ട്ടും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ ഉ​​​​പ​​​​ഭോ​​​​ക്തൃ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

കേ​​​​സി​​​​ൽ ഐ​​​​ആ​​​​ർ​​​​സി​​​​ടി​​​​സി​​​​യു​​​​ടെ വാ​​​​ദ​​​​ങ്ങ​​​​ൾ ത​​​​ള്ളി​​​​യ ക​​​​മ്മി​​​​ഷ​​​​ൻ, ബാ​​​​ക്കി കി​​​​ട്ടാ​​​​നു​​​​ള്ള ഒ​​​​രു രൂ​​​​പ ഒ​​​​ന്പ​​​​ത് ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​​യോ​​​​ടെ ന​​​​ൽ​​​​കാ​​​​നും സേ​​​​വ​​​​ന​​​​വീ​​​​ഴ്ച​​​​യ്ക്കു 100 രൂ​​​​പ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും 3,000 രൂ​​​​പ കേ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ചെ​​​​ല​​​​വാ​​​​യും പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന് 30 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ൽ​​​​കാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Tags : RefundMoney IRCTC Fined Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up