Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IRCTC

കോ​ടി​ക​ളു​ടെ ലാ​ഭ​വു​മാ​യി ഐ​ആ​ര്‍​സി​ടി​സി

പ​​​ര​​​വൂ​​​ര്‍: സ്വ​​​ന്ത​​​മാ​​​യി ഒ​​​രു ട്രെ​​​യി​​​ന്‍ പോ​​​ലു​​​മി​​​ല്ലെ​​​ങ്കി​​​ലും ഓ​​​രോ പാ​​​ദ​​​ത്തി​​​ലും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​വു​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടൂ​​​റി​​​സം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ കു​​​തി​​​ക്കു​​​ന്നു.

നി​​​ല​​​വി​​​ല്‍ രാ​​​ജ്യ​​​ത്ത് റി​​​സ​​​ര്‍​വ് ചെ​​​യ്യു​​​ന്ന റെ​​​യി​​​ല്‍​വേ ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ 89 ശ​​​ത​​​മാ​​​ന​​​വും ഐ​​​ആ​​​ര്‍​സി​​​ടി​​​സി വ​​​ഴി​​​യാ​​​ണ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

2024-25 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 13.88 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച ക​​​മ്പ​​​നി വ​​​ര്‍​ഷ​​​ത്തി​​​ല്‍ 50 കോ​​​ടി​​​യി​​​ല​​​ധി​​​കം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് പ്രോ​​​സ​​​സ് ചെ​​​യ്ത​​​ത്.

Kerala

റെ​യി​ല്‍​വേ റി​സ​ര്‍​വേ​ഷ​ന്‍ ടിക്കറ്റ് ബുക്കിംഗ് 88 ശ​ത​മാ​ന​വും ഓ​ണ്‍​ലൈ​ന്‍ വ​ഴി

പ​​​ര​​​വൂ​​​ര്‍: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ല്‍ യു​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റു​​​ന്നു. രാ​​​ജ്യ​​​ത്തെ ആ​​​കെ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ല്‍ 88 ശ​​​ത​​​മാ​​​ന​​​വും ഇ​​​പ്പോ​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് വ​​​ഴി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

റെ​​​യി​​​ല്‍​വേ​​​യു​​​ടെ പു​​​തി​​​യ സം​​​യോ​​​ജി​​​ത മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ ‘റെ​​​യി​​​ല്‍ വ​​​ണ്‍ ‘ ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​യ​​​താ​​​ണ് ഈ ​​​മാ​​​റ്റ​​​ത്തി​​​ന് പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​കം.

ഐ​​​ആ​​​ര്‍​സി​​​ടി​​​സി വെ​​​ബ്സൈ​​​റ്റും ആ​​​പ്പും വ​​​ഴി​​​യു​​​ള്ള ബു​​​ക്കിം​​​ഗും ഇ​​​തി​​​ന് പു​​​റ​​​മെ സ​​​ജീ​​​വ​​​മാ​​​യി തു​​​ട​​​രു​​​ന്നു.

ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് ടി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും റെ​​​യി​​​ല്‍​വേ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഹാ​​​ള്‍​ട്ട് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍, ജ​​​ന്‍ സാ​​​ധാ​​​ര​​​ണ്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് സേ​​​വ​​​ക​​​ര്‍, സ്റ്റേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ വ​​​ഴി​​​യും ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും. തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത യു​​​വാ​​​ക്ക​​​ള്‍​ക്കും മ​​​റ്റും ഇ​​​ത്ത​​​രം ഏ​​​ജ​​​ന്‍​സി ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ന്നാ​​​ല്‍ റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന യാ​​​ത്രി ടി​​​ക്ക​​​റ്റ് സു​​​വി​​​ധാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്ക് ഈ ​​​രം​​​ഗ​​​ത്ത് ചു​​​രു​​​ങ്ങി​​​യ​​​ത് ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് പൂ​​​ര്‍​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലൈ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലെ നീ​​​ണ്ട ക്യൂ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.

ഹിറ്റായി റെയിൽവൺ

ഇ​​​തു​​​വ​​​രെ 2.57 കോ​​​ടി ആ​​​ളു​​​ക​​​ള്‍ റെയിൽവൺ ​​​ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത​​​താ​​​യും പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 7.64 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും റെ​​​യി​​​ല്‍​വേ അറിയിച്ചു.

റി​​​സ​​​ര്‍​വ് ചെ​​​യ്ത ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്ക് പു​​​റ​​​മെ അ​​​ണ്‍​റി​​​സ​​​ര്‍​വ്ഡ് ടി​​​ക്ക​​​റ്റു​​​ക​​​ളും പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റു​​​ക​​​ളും ഒ​​​രേ പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ നി​​​ന്ന് ത​​​ന്നെ ബു​​​ക്ക് ചെ​​​യ്യാം എ​​​ന്ന​​​താ​​​ണ് റെ​​​യി​​​ല്‍ വ​​​ണ്‍ ആ​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

ട്രെ​​​യി​​​ന്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​റി​​​യു​​​ന്ന​​​തി​​​നും പി​​​എ​​​ന്‍​ആ​​​ര്‍ സ്റ്റാ​​​റ്റ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ‘റെ​​​യി​​​ല്‍ മ​​​ദ​​​ദി​​​’ല്‍ പ​​​രാ​​​തി​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നും ഈ ​​​ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ആ​​​ന്‍​ഡ്രോ​​​യി​​​ഡ്, ഐ​​​ഒ​​​എ​​​സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ഈ ​​​ആ​​​പ്പി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

National

ട്രെ​യി​ൻ ഭ​ക്ഷ​ണ​ത്തി​ന് നി​യ​ന്ത്ര​ണം വ​ന്നേ​ക്കാം; റെ​യി​ൽ​വേ​യി​ൽ പാ​ച​ക​ത്തി​ന് ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഊ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പാ​ച​ക​ത്തി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​ൻ ഐ​ആ​ർ​സി​ടി​സി നി​ർ​ദേ​ശം ന​ൽ​കി. കൊ​മേ​ഴ്സ്യ​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് കാ​ര​ണം.

സ്റ്റേ​ഷ​നു​ക​ളി​ലെ ഫു​ഡ് പ്ലാ​സ​ക​ൾ, റി​ഫ്ര​ഷ്‌​മെ​ന്‍റ് റൂ​മു​ക​ൾ, ജ​ൻ ആ​ഹാ​ർ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ച​ക​ത്തി​ന് ഗ്യാ​സ് സ്റ്റൗ​വു​ക​ൾ​ക്ക് പ​ക​രം മൈ​ക്രോ​വേ​വ് ഓ​വ​നു​ക​ളും ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. പാ​കം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന് പ​ക​രം റെ​ഡി ടു ​ഈ​റ്റ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​രു​താ​ൻ ക​ച്ച​വ​ട​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗ്യാ​സ് ല​ഭ്യ​ത പൂ​ർ​ണ​മാ​യും നി​ല​ച്ചാ​ൽ വി​വ​രം ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലേ​ക്കു​ള്ള ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന ബേ​സ് കി​ച്ച​ണു​ക​ളെ​യും ഗ്യാ​സ് ക്ഷാ​മം ബാ​ധി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്ഥി​തി വ​ഷ​ളാ​യാ​ൽ ട്രെ​യി​നു​ക​ളി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് താ​ത്‌​കാ​ലി​ക​മാ​യി നി​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് റെ​യി​ൽ​വേ സൂ​ചി​പ്പി​ച്ചു. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് തു​ക റീ​ഫ​ണ്ട് ന​ൽ​കും.

 

National

ലാലു പ്രസാദ് യാദവിന് എതിരായ വിചാരണാ നടപടിക്കു സ്റ്റേയില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) ഹോ​​​ട്ട​​​ലു​​​ക​​​ൾ ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നെ​​​തി​​​രാ​​​യ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഈ ​​​നി​​​ല​​​യി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ആ​​​രാ​​​യാ​​​തെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ലാ​​​ലു​​​വി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ക്കാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ​​​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഐ​​​ആ​​​ർ​​​സി​​​ടി​​​സി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ്, ഭാ​​​ര്യ റാ​​​ബ്രി ദേ​​​വി, മ​​​ക​​​നും ബി​​​ഹാ​​​ർ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ തേ​​​ജ​​​സ്വി യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​ർ 13നാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്. ഈ ​​​ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്താ​​​ണ് ലാ​​​ലു പ്ര​​​സാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Kerala

ട്രെ​യി​നു​ക​ളി​ൽ ബ്രാ​ൻ​ഡ​ഡ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തിനു തു​ട​ക്കം

പ​​​ര​​​വൂ​​​ർ: തെ​​​ര​​​ത്തെ​​​ടു​​​ത്ത വ​​​ന്ദേ​​​ഭാ​​​ര​​​ത്, അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ബ്രാ​​​ൻ​​​ഡ​​​ഡ് ഭ​​​ക്ഷ​​​ണ സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​തു പ​​​രീ​​​ക്ഷ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ന്(ഐ​​​ആ​​​ർ​​​സി​​​ടി​​​സി)​​​ ത​​​ന്നെ​​​യാ​​ണു ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല.

ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലും യാ​​​ത്ര​​​ക്കാ​​​രു​​​ടെ സം​​​തൃ​​​പ്തി​​​യും ല​​​ക്ഷ്വമി​​​ട്ടു​​​ള്ള ഈ ​​​പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക വി​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന റ​​​സ്റ്റ​​​റ​​​ന്‍റ് ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള മെ​​​നു​​​വാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.

ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ഓ​​​ൺ ബോ​​​ർ​​​ഡ് ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​നു പ്രൂ​​​ഫ് ഓ​​​ഫ് ക​​​ൺ​​​സ​​​പ്റ്റ് (പി​​​ഒ​​​സി) എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഈ ​​​ഭ​​​ക്ഷ​​​ണ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു​​​വ​​​ഴി ബ്രാ​​​ൻ​​​ഡ​​​ഡ് ഫു​​​ഡ് ആ​​​ൻ​​​ഡ് ബി​​​വ​​​റേ​​​ജ് ക​​​മ്പ​​​നി​​​ക​​​ൾ, മു​​​ന്തി​​​യ റ​​​സ്റ്റ​​​റ​​​ന്‍റ് ശൃം​​​ഖ​​​ല​​​ക​​​ൾ, ഫ്ലൈ​​​റ്റ് കാ​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പു​​​തി​​​യ​​​തും ശു​​​ചി​​​ത്വ​​​മു​​​ള്ള​​​തു​​​മാ​​​യ ഭ​​​ക്ഷ​​​ണം ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തുതു​​​ട​​​ങ്ങി.

നി​​​ല​​​വി​​​ൽ 12 വ​​​ന്ദേ ഭാ​​​ര​​​ത്, അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞു. ഇ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -മം​​​ഗ​​​ലാ​​​പു​​​രം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സു​​​ക​​​ളാ​​​ണ് ഇ​​​വ. ഈ ​​​ര​​​ണ്ട് ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ​​​രീ​​​ക്ഷ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം ഇ​​​ന്ന​​​ലെ​​യാ​​​ണ് തു​​​ട​​​ങ്ങി​​​യ​​​ത്.

കാ​​​സി​​​നോ എ​​​യ​​​ർ കാ​​​റ്റ​​​റേ​​​ഴ്സ് ആ​​​ൻ​​​ഡ് ഫ്ലൈ​​​റ്റ് സ​​​ർ​​​വീ​​​സ​​​സ് ആ​​​ണ് ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ഭ​​​ക്ഷ​​​ണം വി​​​ള​​​മ്പു​​​ക. രാ​​​ജ്യ​​​ത്ത് ഉ​​​ട​​​നീ​​​ളം വി​​​വി​​​ധ ട്രെ​​​യി​​​നു​​​ക​​​ളി​​​ലാ​​​യി പ്ര​​​തി​​​ദി​​​നം 16.50 ല​​​ക്ഷം ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി​​​ക​​​ളാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി നി​​​ല​​​വി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്.

Kerala

ട്രെ​യി​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ 87 ശ​ത​മാ​ന​ം ഓ​ൺ​ലൈ​ൻ വ​ഴി

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ റി​​​സ​​​ർ​​​വ് ചെ​​​യ്യു​​​ന്ന ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ 87 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ബു​​​ക്കിം​​​ഗ് സി​​​സ്റ്റം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നി​​​ച്ചു.

Kerala

ട്രെ​യി​നു​ക​ളി​ലെ ഐ​ആ​ർ​സി​റ്റി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്യൂ​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള യൂ​ണി​ഫോ​മു​ക​ൾ ന​ൽ​കാ​ൻ ഐ​ആ​ർ​സി​റ്റി​സി തീ​രു​മാ​നം. ദീ​ർ​ഘ​ഭൂ​ര ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) ഈ ​ന​ട​പ​ടി.

ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. പു​തി​യ യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മെ​നു, ഔ​ദ്യോ​ഗി​ക നി​ര​ക്കു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​പ്പെ​ടാ​നു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ എ​ന്നി​വ ഉ​ണ്ടാ​കും. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ലം മു​ത​ൽ ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

വ​ന്ദേ​ഭാ​ര​ത്, രാ​ജ​ധാ​നി എക്‌സ്‌പ്രസ് തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നേ​വി ബ്ലൂ ​ജാ​ക്ക​റ്റു​ക​ളാ​ണ് യൂ​ണി​ഫോം. മ​റ്റ് ട്രെ​യി​നു​ക​ളി​ലെ​യും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ളം നീ​ല ഷ​ർ​ട്ടു​ക​ളു​മാ​ണ് യൂ​ണി​ഫോ​മു​ക​ളാ​യി ധ​രി​ക്കാ​ൻ ന​ൽ​കു​ക. യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡ് വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ടാ​കും.

അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഒ​രു ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​മാ​യി യൂ​ണി​ഫോ​മി​ലെ ക്യൂ​ആ​ർ കോ​ഡി​നെ ബ​ന്ധ​പ്പെ​ടു​ത്തും. റെ​യി​ൽ​വേ​യി​ലെ​യും ട്രെ​യി​നു​ക​ളി​ലെ​യും ഭ​ക്ഷ​ണ വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ദി​നം ശ​രാ​ശ​രി ആ​യി​ര​ത്തോ​ളം പ​രാ​തി​ക​ളാ​ണ് വി​വി​ധ സോ​ണു​ക​ളി​ൽ നി​ന്ന് ഐ​ആ​ർ​സി​റ്റി​സി​ക്ക് ല​ഭി​ക്കു​ന്ന​ത്.

കു​പ്പി​വെ​ള്ള​ത്തി​ന്‍റെ നി​ര​ക്ക് സം​ബ​ന്ധി​ച്ചും സ്വ​കാ​ര്യ ക​രാ​റു​കാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന പാ​ൻ​ട്രി കാ​ർ വ​ഴി ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​മി​ത നി​ര​ക്കും സം​ബ​ന്ധി​ച്ചാ​ണ് 35 മു​ത​ൽ 40 ശ​ത​മാ​നം വ​രെ​യും പ​രാ​തി​ക​ൾ.

ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ, ശു​ചി​ത്വ​ക്കു​റ​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ബാ​ക്കി​യു​ള്ള​തി​ൽ ഭൂ​രി​ഭാ​ഗ​വും. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഇ​ത്ത​രം പ​രാ​തി​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഐ​ആ​ർ​സി​റ്റി​സി​യു​ടെ പ്ര​തീ​ക്ഷ.

Kerala

ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്താ​ൻ ഐ​ആ​ർ​സി​ടിസി

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലും റെ​​​സ്റ്ററ​​​ന്‍റു​​​ക​​​ളി​​​ലും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ക്യൂ​​​ആ​​​ർ കോ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള യൂ​​​ണി​​​ഫോ​​​മു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ഐ​​​ആ​​​ർ​​​സി​​​ടി​​​സി തീ​​​രു​​​മാ​​​നം. ദീ​​​ർ​​​ഘ​​​ഭൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ലും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്ക് അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്നെന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർപ​​​റേ​​​ഷ​​​ന്‍റെ ഈ ​​​ന​​​ട​​​പ​​​ടി. ഇ​​​തി​​​ന്‍റെ പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു.

പു​​​തി​​​യ യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡു​​​ക​​​ളി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ മെ​​​നു, ഔ​​​ദ്യോ​​​ഗി​​​ക നി​​​ര​​​ക്കു​​​ക​​​ൾ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പ​​​രാ​​​തി​​​പ്പെ​​​ടാ​​​നു​​​ള്ള ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കും. ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ക്കാ​​​ലം മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. വ​​​ന്ദേ ഭാ​​​ര​​​ത്, രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് തു​​​ട​​​ങ്ങി​​​യ പ്രീ​​​മി​​​യം ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് നേ​​​വി ബ്ലൂ ​​​ജാ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് യൂ​​​ണി​​​ഫോം. മ​​​റ്റു ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും പ്ലാ​​​റ്റ്ഫോം സ്റ്റാ​​​ളു​​​ക​​​ളി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ളം നീ​​​ല ഷ​​​ർ​​​ട്ടു​​​ക​​​ളു​​​മാ​​​ണ് യൂ​​​ണി​​​ഫോ​​​മു​​​ക​​​ളാ​​​യി ധ​​​രി​​​ക്കാ​​​ൻ ന​​​ൽ​​​കു​​​ക.

യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡ് വ​​​ഴി യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്മെ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്താ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ഒ​​​രു ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​റു​​​മാ​​​യി യൂ​​​ണി​​​ഫോ​​​മി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡി​​​നെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തും. റെ​​​യി​​​ൽ​​​വേ​​​യി​​​ലെ​​​യും ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ​​​യും ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി ആ​​​യി​​​ര​​​ത്തോ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണ് വി​​​വി​​​ധ സോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്ന് ഐ​​​ആ​​​ർ​​​സി​​​‌‌ടി​​​സി​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

കു​​​പ്പി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ചും സ്വ​​​കാ​​​ര്യ ക​​​രാ​​​റു​​​കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന പാ​​​ൻ​​​ട്രി കാ​​​ർ വ​​​ഴി ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​മി​​​ത നി​​​ര​​​ക്കു സം​​​ബ​​​ന്ധി​​​ച്ചുമാണ് 35 മു​​​ത​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യും പ​​​രാ​​​തി​​​ക​​​ൾ. ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​യ്മ, ശു​​​ചി​​​ത്വ​​​ക്കു​​​റ​​​വ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളാ​​​ണ് ബാ​​​ക്കി​​​യു​​​ള്ള​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും. പു​​​തി​​​യ സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തോ​​​ടെ ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.

National

ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ഹ​​​​ലാ​​​​ൽ ഭക്ഷണം: വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു വി​​​​ള​​​​ന്പു​​​​ന്ന മാം​​​​സാ​​​​ഹാ​​​​ര വി​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഹ​​​​ലാ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് മാം​​​​സം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​യ​​​​മ​​​​മോ വ്യ​​​​വ​​​​സ്ഥ​​​​യോ ഇ​​​​ല്ലെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ്.

ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന മാം​​​​സാ​​​​ഹാ​​​​ര വി​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഹ​​​​ലാ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് മാം​​​​സം മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ നോ​​​​ട്ടീ​​​​സി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന.

എ​​​​ല്ലാ ഭ​​​​ക്ഷ​​​​ണ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും റെ​​​​യി​​​​ൽ​​​​വേ​​​​യും ഐ​​​​ആ​​​​ർ​​​​സി​​​​ടി​​​​സി​​​​യും ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ) മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ച്ചു.

Kerala

ട്രെ​യി​നു​ക​ളി​ലെ മോ​ശം ഭ​ക്ഷ​ണം ക​ർ​ശ​ന ന​ട​പ​ടി​ക്ക് ഐ​ആ​ർ​സി​ടി​സി

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

കൊ​​​ല്ലം: ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ​​​തും വൃ​​​ത്തി​​​ഹീ​​​ന​​​വു​​​മാ​​​യ ഭ​​​ക്ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​ക്ക് 2024-25 കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച​​​ത് 6645 പ​​​രാ​​​തി​​​ക​​​ൾ. വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ​​​ണ​​​വ് ത​​​ന്നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം.

ഇ​​​തി​​​ൽ 1341 കേ​​​സു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ന്ന് പി​​​ഴ ഈ​​​ടാ​​​ക്കി. 2995 കേ​​​സു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. 1547 കേ​​​സു​​​ക​​​ളി​​​ൽ ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​ർ​​​ക്ക് താ​​​ക്കീ​​​ത് ന​​​ൽ​​​കി. 762 കേ​​​സു​​​ക​​​ളി​​​ൽ ഇ​​​ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. പ​​​രാ​​​തി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി. മോ​​​ശം ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തുന്നതും ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള​​​വയും ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്. 2023-24 കാ​​​ല​​​യ​​​ള​​​വി​​​ൽ മോ​​​ശം ഭ​​​ക്ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് 7026 പ​​​രാ​​​തി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർപറേ​​​ഷ​​​ന് ല​​​ഭി​​​ച്ച​​​ത്. 2022-23ൽ 9421, 2021 -22 ​​​ൽ 1082 പ​​​രാ​​​തി​​​ക​​​ളു​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു എ​​​ന്ന​​​താ​​​ണ് ഈ ​​​ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. മാ​​​യം ക​​​ല​​​ർ​​​ന്ന​​​തോ വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ​​​തോ ആ​​​യ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് കേ​​​സി​​​ന്‍റെ ഗൗ​​​ര​​​വ​​​സ്വ​​​ഭാ​​​വം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. പി​​​ഴ ചു​​​മ​​​ത്ത​​​ൽ, അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി, താ​​​ക്കീ​​​ത്, മു​​​ന്ന​​​റി​​​യി​​​പ്പ്, കൗ​​​ൺ​​​സ​​​ലിം​​​ഗ് അ​​​ഥ​​​വാ ഉ​​​പ​​​ദേ​​​ശം എ​​​ന്നി​​​വ​​​യാ​​​ണ് നി​​​ല​​​വി​​​ൽ അ​​​നു​​​വ​​​ർ​​​ത്തി​​​ച്ച് വ​​​രു​​​ന്ന ശി​​​ക്ഷാന​​​ട​​​പ​​​ടി​​​ക​​​ൾ.

വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സു​​​ക​​​ളി​​​ലും ഇ​​​ത​​​ര ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ലും ഓ​​​ൺ​​​ബോ​​​ർ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത് ഐ​​​ആ​​​ർ​​​സി​​​ടി​​​സി ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ചാ​​​ണ്.

ടെ​​​ൻ​​​ഡ​​​ർ വ്യ​​​വ​​​സ്ഥ​​​ക​​​ളും നി​​​ബ​​​ന്ധ​​​ന​​​ക​​​ളും അ​​​നു​​​സ​​​രി​​​ച്ച് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തു​​​ക വി​​​ളി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സു​​​താ​​​ര്യ​​​മാ​​​യ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ചു​​​മ​​​ത​​​ല ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് രീ​​​തി.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളു​​​ടെ​​​യും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. മ​​​റ്റ് ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ ക​​​രാ​​​റു​​​ക​​​ൾ ഐ​​​ആ​​​ർ​​​സി​​​ടി​​​സി മ​​​റ്റ് 20 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഭ​​​ക്ഷ​​​ണ​​​ത്തി​​​ന​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും അ​​​ത് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ഐ​​​ആ​​​ർ​​​സി​​​ടി​​​സി നി​​​ര​​​വ​​​ധി ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ബേ​​​സ് കി​​​ച്ച​​​ണു​​​ക​​​ളി​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണം മാ​​​ത്ര​​​മേ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​വൂ എ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ. ഇ​​​തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​ധു​​​നി​​​ക ബേ​​​സ് കി​​​ച്ച​​​ണു​​​ക​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്. എ​​​ല്ലാ ബേ​​​സ് കി​​​ച്ച​​​ണു​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ളും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഭ​​​ക്ഷ​​​ണം പാ​​​ച​​​കം ചെ​​​യ്യു​​​ന്ന​​​തി​​​ന് ഐ​​​ആ​​​ർ​​​സി​​​ടി​​​സി ലി​​​സ്റ്റ് ചെ​​​യ്ത അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തു​​​കൂ​​​ടാ​​​തെ ഭ​​​ക്ഷ്യസു​​​ര​​​ക്ഷ​​​യും ശു​​​ചി​​​ത്വ​​​വും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ബേ​​​സ് കി​​​ച്ച​​​ണു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മ്പോ​​​ൾ അ​​​വി​​​ടെ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​വും ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ.

Latest News

Corehub Up