x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ സം​ര​ക്ഷി​ക്കാ​ൻ അ​ണി​നി​ര​ക്കു​ക'; ച​​​​ലോ ദി​​​​ല്ലി റാ​​​​ലി​​​​യി​​​​ലേ​​​​ക്ക് എല്ലാവരെയും ക്ഷ​​​ണി​​​ച്ച് രാ​​​​ഹു​​​​ൽ

വെബ്ഡെസ്ക്
Published: October 30, 2026 01:40 AM IST | Updated: October 30, 2026 01:40 AM IST

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ​​​​യും നെ​​​​ഞ്ചി​​​​ലേ​​​​റ്റു​​​​ന്ന ഓ​​​​രോ പൗ​​​​ര​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യ​​​ സ​​​​ഖ്യം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന "ച​​​​ലോ ദി​​​​ല്ലി’ബ​​​​ഹു​​​​ജ​​​​ന പ്ര​​​​ക്ഷോ​​​​ഭ റാ​​​​ലി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലാ​​​​ണ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഈ ​​​​ആ​​​​ഹ്വാ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

വോ​​​​ട്ടുകൊ​​​​ള്ള​​​​യ്ക്കു വി​​​​രാ​​​​മ​​​​മി​​​​ടാ​​​​നു​​​​ള്ള ഈ ​​​​സ​​​​മ​​​​രം ഒ​​​​രു രാ​​​​ഷ്‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​യു​​​​ടേ​​​​തു മാ​​​​ത്ര​​​​മ​​​​ല്ല, ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വി​​​​നെ വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​മു​​​​ള്ള ജ​​​​ന​​​​കീ​​​​യ ​​​പോ​​​​രാ​​​​ട്ട​​​​മാ​​​​ണെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​​ഷ്‌​​​ട്രീ​​​​യ​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ മ​​​​റ​​​​ന്ന് യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ന്‍റെ മു​​​​ൻ​​​​നി​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു. "രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്വ​​​​ത​​​​ന്ത്ര​​​ ചി​​​​ന്ത​​​​ക​​​​ൾ​​​​ക്കും ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​കു​​​​ന്നു​​​വെ​​​ന്ന് തോ​​​​ന്നു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ നി​​​​ങ്ങ​​​​ൾ ഈ ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക​​​​ണം. പൊ​​​​ലി​​​​സി​​​​നെ​​​​യോ ലാ​​​​ത്തി​​​​യെ​​​​യോ ഭ​​​​യ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. നി​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നി​​​​ൽ അ​​​​ത്ത​​​​രം ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി​​​​ക്ക് ധൈ​​​​ര്യ​​​​മു​​​​ണ്ടാ​​​​കി​​​​ല്ല’’-​​​രാ​​​​ഹു​​​​ൽ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

രാം​​​​ലീ​​​​ല മൈ​​​​താ​​​​നം സ​​​​ജ്ജം: കനത്ത സു​​​​ര​​​​ക്ഷ

ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ മ​​​​ഹാ​​​​റാ​​​​ലി​​​​ക്കു വേ​​​​ദി​​​​യാ​​​​കു​​​​ന്ന ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ രാം​​​​ലീ​​​​ല മൈ​​​​താ​​​​നി​​​​യി​​​​ൽ അ​​​​വ​​​​സാ​​​​ന​​​​വ​​​​ട്ട ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​വ​​​​രു​​​​ന്നു. മു​​​​തി​​​​ർ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​ക്ക​​​​ൾ നേ​​​​രി​​​​ട്ടെ​​​​ത്തി​​​​യാ​​​​ണ് സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി അ​​​​ഞ്ചു​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ റാ​​​​ലി​​​​യി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തും പ​​​​രി​​​​സ​​​​ര​​​​ത്തു​​​​മാ​​​​യി മൂവായിര ത്തോ​​​​ളം പൊ​​​​ലി​​​​സു​​​​കാ​​​​രെ വി​​​​ന്യ​​​​സി​​​​ക്കും. സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് പതിനായിര​ത്തോ​​​​ളം അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക​​​​രെ​​​​ക്കൂ​​​​ടി രം​​​​ഗ​​​​ത്തി​​​​റ​​​​ക്കും.

നൂറ്റന്പതോളം അ​​​​ത്യാ​​​​ധു​​​​നി​​​​ക എ​​​​ച്ച്ഡി, എ​​​ഐ കാ​​​​മ​​​​റ​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് സു​​​​ര​​​​ക്ഷാ​​​നി​​​​രീ​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ സു​​​​ര​​​​ക്ഷാ​​​വ​​​​ല​​​​യ​​​​മാ​​​​ണ് പൊ​​​​ലി​​​​സ് തീ​​​​ർ​​​ക്കു​​​ക.

Tags : ProtectIndia Soul RahulGandhi Invites DelhiRally NationalPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up