x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ പ്ര​ശ്നം: ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്

വെബ്ഡെസ്ക്
Published: October 30, 2026 01:04 AM IST | Updated: October 30, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​രു​​​വു​​​നാ​​​യ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ഗ്ര മാ​​​ർ​​​ഗ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്നും അ​​​തു​​​പ്ര​​​കാ​​​രം തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ലും നി​​​യ​​​ന്ത്ര​​​ണ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള പൂ​​​ർ​​​ണ​​​ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ഞ്ചാ​​​യ​​​ത്ത്, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​രി​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം. തെ​​​രു​​​വുനാ​​​യ പ്ര​​​ശ്നപ​​​രി​​​ഹാ​​​രം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​യി മാ​​​റു​​​ന്ന​​​തോ​​​ടെ പ്ര​​​ശ്ന​​​ത്തി​​​നു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ക​​​ഴി​​​യും.

സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​ക​​​ൾ രൂ​​​പവത്​​​ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യും രൂ​​​പവത്​​​ക​​​രി​​​ച്ചു.

മാ​​​ർ​​​ഗ​​​രേ​​​ഖ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള കൈ​​​പ്പു​​​സ്ത​​​കം ഉ​​​ട​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. തെ​​​രു​​​വുനാ​​​യ നി​​​യ​​​ന്ത്ര​​​ണം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഡോ​​​ഗ് ബ്രീ​​​ഡിം​​​ഗ് റൂ​​​ൾ​​​സ്, പെ​​​റ്റ് ഡോ​​​ഗ് ലൈ​​​സ​​​ൻ​​​സിം​​​ഗ് റൂ​​​ൾ​​​സ് എ​​​ന്നി​​​വ ത​​​യാ​​​റാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.

എ​​​ബി​​​സി പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​നും എ​​​ല്ലാ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ദ​​​യാ​​​വ​​​ധം ഉ​​​ൾ​​​പ്പ​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കെ. ​​​ജ​​​യ​​​ന്തി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Tags : Responsibility Institutions Lies KMShaji Niyamasabha KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up