മുഖ്യമന്ത്രി വി.ഡി. സതീശന്
തിരുവനന്തപുരം: 140 നിയോജക മണ്ഡലങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും ജനങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. 2026ലെ കേരള ധനവിനിയോഗ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പ്രസംഗിക്കുകായയിരുന്നു അദ്ദേഹം.
റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സമയത്ത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി വരൂ.
നിയോജകമണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കണം. കൃത്യതയാര്‍ന്ന ധനവിനിയോഗം ഉറപ്പാക്കണം. ജനങ്ങളുടെ പണം ഒരു രൂപ പോലും നഷ്ടപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള 2026ലെ കേരള ധനവിനിയോഗ ബില്‍ നിയമസഭ പാസാക്കി.
Tags : KeralaChiefMinister Smiles Blossom VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash