കൊച്ചി: തന്റെ എഐ ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍നിന്നു പൊലിസ് നീക്കം ചെയ്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. യുട്യൂബില്‍ വന്ന തന്റെ എഐ ഡാന്‍സ് നീക്കിയ പൊലിസ് നടപടിയില്‍ തനിക്ക് അതൃപ്തിയുണ്ട്.
വിജയ്യുടെ യഥാര്‍ഥ നൃത്തത്തേക്കാള്‍ മികച്ചതായിരുന്നു അതെന്ന് പലരും തന്നോടു പറഞ്ഞിരുന്നു. അതു നീക്കം ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോഴും അതു കാണാനായി താന്‍ യുട്യൂബില്‍ തിരയാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സാങ്കേതികവിദ്യകള്‍ ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്നും തന്റെ നൃത്തവീഡിയോ സാങ്കേതികവിദ്യയുടെ ദുരുപയോഗമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നടന്ന സിബിഎസ്ഇ പ്രിന്‍സിപ്പൽസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.