മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: വിപണിയെ ഉത്തേജിപ്പിക്കാൻ സർക്കാർ ചില നടപടി സ്വീകരിച്ചതാണ് ജിഎസ്ടി വരുമാന വർധനയിൽ പ്രതിഫലിക്കുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഒക്ടോബറിൽ ജിഎസ്ടി വരുമാനത്തിൽ റിക്കാർഡ് വർധനയാണ് സംസ്ഥാനം നേടിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം 27 ശതമാനം വളർച്ചയാണ് നേടിയത്. ദേശീയ ശരാശരി 13 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയം രണ്ടു ശതമാനം തളർച്ച നേരിട്ടിടത്തു നിന്നാണ് വളർച്ച. എങ്കിലും തൃപ്തി പോരെന്നും നികുതി വരുമാനത്തിൽ ഇനിയും വർധനയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് വിപണിയിലേക്ക് സർക്കാർ പണമിറക്കി. അതു സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നു പറഞ്ഞു. അതിന്റെ ഫലത്തിൽ ഇപ്പോഴും ഞാൻ തൃപ്തനല്ല. ഇനിയും ജിഎസ്ടി വരുമാനം കൂടണം. കൂടുതൽ നിക്ഷേപങ്ങൾ വേണം. മൊത്ത, ചില്ലറ വിപണി ഇപ്പോൾ നന്നായി പോകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബറിൽ റെക്കോർഡ് ജിഎസ്ടി വരുമാനമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തതു ‘ദീപിക’യായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ എക്സ് അക്കൗണ്ടിൽ ദീപിക വാർത്ത പങ്കിട്ടിരുന്നു.
Tags : GSTRevenue Increase GovernmentStimulus VDSatheesan KeralaChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash