ഹിമന്ത ബിശ്വശർമ
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയിൽ മറുപടിയുമായി ബിജെപി നേതാവ് ഹിമന്ത ബിശ്വശർമ. ബിജെപിക്ക് പാർലമെന്റിൽ സംവാദം നടക്കണം എന്നാണ് താത്പര്യം എന്നാൽ തെരുവിൽ വേണമെന്നാണ് രാഹുൽ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബോഫേഴ്സ് മുതൽ എല്ലാ വിഷയത്തിലും ചർച്ച നടക്കട്ടെയെന്നും നരേന്ദ്ര മോദിയും അമിത് ഷായും മറുപടി നൽകുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇത്തവണയെങ്കിലും സഭ മര്യാദയ്ക്ക് നടത്താൻ സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
റായ് ബറേലിയിൽ നിങ്ങളും കേരളത്തിൽ കോൺഗ്രസും ജയിച്ചപ്പോൾ ഗോൾഡ്. എന്നാൽ മോദി ജയിച്ചാൽ കള്ളക്കളി എന്ന വാദം നിർത്തണമെന്നും ഹിമന്ത ബിശ്വശർമ ആവശ്യപ്പെട്ടു.
Tags : HimantaBiswaSarma RahulGandhi Congress BJP NewsUpdate Headlines