x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​മ്പ​ളം വാ​ങ്ങാ​ൻ​പോ​യ അ​ധ്യാ​പി​ക കൊ​ല്ല​പ്പെ​ട്ടു; സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 4, 2026 01:26 PM IST | Updated: November 4, 2026 01:27 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നി​ഷാ​ദി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഗോ​ര​ഖ്പൂ​രി​ലെ സ്കൂ​ളി​ൽ 2018 മു​ത​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തു​വ​ന്ന റാ​ണി വി​ശ്വ​ക​ർ​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ശ​മ്പ​ളം വാ​ങ്ങാ​നാ​യി സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ റാ​ണി പി​ന്നീ​ട് തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ദി​യോ​റ ജി​ല്ല​യി​ലെ രു​ദ്രാ​പൂ​ർ മേ​ഖ​ല​യി​ൽ റോ​ഡ​രി​കി​ൽ നി​ന്നാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് റാ​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

റാ​ണി​യു​മാ​യി ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ പ്ര​ണ​യ​​ത്തി​ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ യു​വ​തി നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നും പ്ര​തി പൊ​ലി​സി​നോ​ട് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച കാ​റി​ൽ ഒ​പ്പം വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി യാ​ത്രാ​മ​ധ്യേ വാ​ഹ​നം നി​ർ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ റാ​ണി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം റാ​ണി​യു​ടെ ശ​മ്പ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു​വെ​ന്നും കു​ടി​ശി​ക വാ​ങ്ങാ​നാ​ണ് യ​വ​തി സ്‌​കൂ​ളി​ലേ​ക്ക് പോ​യ​തെ​ന്നും സ​ഹോ​ദ​രി രാ​ഗി​ണി ആ​രോ​പി​ച്ചു. ശ​മ്പ​ള​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും കു​ടും​ബം ശ​ക്ത​മാ​യി സം​ശ​യി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ നി​ഷാ​ദി​നു പു​റ​മെ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് റാ​ണി​യു​ടെ കു​ടും​ബ​വും നാ​ട്ടു​കാ​രും വ​ലി​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യു​ടെ സ്കൂ​ളും വീ​ടു​ക​ളും ഇ​ടി​ച്ചു​നി​ര​ത്ത​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Tags : Crime Teacher Salary Kill SchoolPrincipal

Recent News

Corehub Up